ദുൽഖറിന് ചെക്ക് പറഞ്ഞ് സുരേഷ് ഗോപി

ഇതാദ്യമായാണ് സുരേഷ് ഗോപിയും ദുൽഖറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്

Dulquer Salmaan, ദുൽഖർ സൽമാൻ, Suresh Gopi, സുരേഷ് ഗോപി, Kalyani Priyadarshan, കല്യാണി പ്രിയദർശൻ, Shobhana, ശോഭന, Sathyan Anthikad, സത്യൻ അന്തിക്കാട്, Anoop Sathyan, അനൂപ് സത്യൻ, iemalayalam, ഐഇ മലയാളം

ചെസ് ബോർഡിനു മുന്നിൽ മുഖാമുഖം നോക്കിയിരിക്കുന്ന സുരേഷ് ഗോപിയും ദുൽഖർ സൽമാനും. അപൂർവ്വമായൊരു കൂട്ടുക്കെട്ടിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്നുള്ള ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഇതാദ്യമായാണ് സുരേഷ് ഗോപിയും ദുൽഖറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് ശോഭനയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Dulquer Salmaan, ദുൽഖർ സൽമാൻ, Suresh Gopi, സുരേഷ് ഗോപി, Kalyani Priyadarshan, കല്യാണി പ്രിയദർശൻ, Shobhana, ശോഭന, Sathyan Anthikad, സത്യൻ അന്തിക്കാട്, Anoop Sathyan, അനൂപ് സത്യൻ, iemalayalam, ഐഇ മലയാളം

ഒരിടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. മാത്രമല്ല, ഇരുവരെ സംബന്ധിച്ചും ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന മലയാളചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആറു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് ശോഭന തിരിച്ചെത്തുമ്പോൾ തൊണ്ണൂറുകളിലെ വിജയ ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും 14 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ‘തിര’യിലാണ് ഒടുവിൽ ശോഭന അഭിനയിച്ചത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം ശോഭന അഭിനയിച്ച അവസാനചിത്രം 2005 ല്‍ റിലീസ് ചെയ്ത ജയരാജ് ചിത്രം ‘മകള്‍ക്ക്’ ആയിരുന്നു. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം യുവതലമുറയിലെ ശ്രദ്ധേയ താരങ്ങളായ ദുൽഖറും കല്യാണിയും കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകരെ സംബന്ധിച്ചും പ്രതീക്ഷകൾ ഏറെയാണ്.

ചെന്നൈയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. “ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു പുരുഷന്മാരുടെ കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംവിധായകൻ അനൂപ് പറയുന്നതിങ്ങനെ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചെന്നൈയിലാണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും. എം സ്റ്റാർ കമ്മ്യൂണിക്കേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Read more: ദുൽഖറും കല്യാണിയും ശോഭനയും മുഖ്യവേഷങ്ങളിൽ; സംവിധാനം ജൂനിയർ സത്യൻ അന്തിക്കാട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salman suresh gopi anoop sathyan film location photos shobana kalyani priyadarshan

Next Story
റോക്ക് ദി പാർട്ടി ബേബി; പാട്ടും അഭിനയവും മാത്രമല്ല, അഹാനയ്ക്ക് സ്റ്റെപ്പിടാനും അറിയാംAhaana Krishna, അഹാന കൃഷ്ണ, Ahaana krishnakumar, അഹാന കൃഷ്ണ കുമാർ, krishna kumar, കൃഷ്ണ കുമാർ, birthday wishes, പിറന്നാൾ ആശംസകൾ, ലൂക്ക, tovino thomas, ടൊവിനോ തോമസ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express