കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ സിഐഎ യിലെ ലോകത്തിലെ എല്ലാ അഭയാർത്ഥികൾക്കും സമർപ്പിച്ചുകൊണ്ടാണ് നിർത്തുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത അന്താരാഷ്ട്ര അതിർത്തി പാതകളിലൂടെയും വേലിമുള്ളുകളിലൂടെയുമാണ് ചിത്രീകരണത്തിനായി അണിയറപ്രവര്‍ത്തകരും താരങ്ങളും ഒന്നടങ്കം കടന്നുപോയത്.

മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തി പ്രദേശത്തെ യഥാര്‍ത്ഥ വീഡിയോകളാണ് ഇപ്പോള്‍ ദുല്‍ഖര്‍ തന്നെ പുറത്തുവിട്ടിട്ടുള്ളത്. ചിത്രീകരണ വേളയില്‍ എടുത്ത ദൃശ്യങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഭയാര്‍ത്ഥികളേയും കാണാം. ജീവന്‍ മുറുകെ കൈയില്‍ പിടിച്ച് തങ്ങളുടെ സമ്പാദ്യങ്ങള്‍ മുഴുവനും വിറ്റ് വേലി കടക്കാനുള്ള കുടുംബങ്ങളുടെ ശ്രമങ്ങള്‍ക്ക് താനും ദൃക്സാക്ഷിയായെന്ന് ദുല്‍ഖര്‍ പറയുന്നു.
സ്ക്രീനില്‍ തങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുന്നതിന്റെ യഥാര്‍ത്ഥ സംഭവങ്ങള്‍ കണ്‍മുന്നില്‍ കാണാനായത് ഹൃദയഭേദകമായിരുന്നെന്ന് ദുല്‍ഖര്‍ കുറിച്ചു.

ബിഗ് ബി, അൻവർ, സാഗർ ഏലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വിഷ്വൽ ട്രീറ്റുകളായ സ്റ്റൈലിഷ് മൂവീസ് ഒരുക്കിയ അമൽ നീരദ് തന്നെയാണ് സിഐഎ ഒരുക്കിയത്. മികച്ച അഭിപ്രായത്തോടെയാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ