വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ സിനിമയാക്കിയ മമ്മൂട്ടി നായകനായ ‘യാത്ര’യുടെ സംവിധായകനും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ മകനെ വെച്ച് തന്നെയാണ് മഹി വി. രാഘവ് അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്. മഹി ദുല്‍ഖറിനോട് കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതായും ആണ് ടോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

നിലവില്‍ തിരക്കഥയുടെ പണിപ്പുരയിലാണ് മഹിയെന്നാണ് വിവരം. തെലുഗിലെ അരങ്ങേറ്റ ചിത്രം തന്നെ വന്‍ വിജയമായതിന്റെ ബോണസ് ദുല്‍ഖറിനുണ്ട്. തെന്നിന്ത്യയില്‍ വന്‍ ഹിറ്റായി മാറിയ ‘മഹാനടി’ എന്ന ചിത്രത്തില്‍ തമിഴ് നടിയായിരുന്ന സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേഷനായിട്ടായിരുന്നു ദുല്‍ഖര്‍ വേഷമിട്ടത്.

Read more: റാണ ദഗ്ഗുബാട്ടിയുടെ മോഹം ദുൽഖർ മനസ്സ് വച്ചാൽ നടക്കുമോ?

ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച ചിത്രവും പ്രകടനവുമായിരുന്നു മഹാനടിയിലേത്. ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ് ദുല്‍ഖറിന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം. ബോളിവുഡില്‍ ‘സോയാ ഫാക്ടര്‍’ എന്ന ചിത്രവും ദുല്‍ഖറിന്റെ ബിഗ് റിലീസായി കാത്തിരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook