നെറ്റ് ഫ്ലിക്സിന്റെ പുതിയ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്, പ്രത്യേകിച്ചും ദുൽഖർ സൽമാന്റെ ആരാധകരുടെ. ഇന്നലെയാണ് നെറ്റ് ഫ്ലിക്സ് മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിൽ ‘ദുൽഖർ പുലിയാടാ’ എന്നൊരു ട്വീറ്റ് ചെയ്തത്. നെറ്റ് ഫ്ളിക്സിന്റെ ഈ ട്വീറ്റ് ആരാധകരിലും ആകാംക്ഷ വർധിപ്പിക്കുകയാണ്. ദുൽഖറിന്റെ ഏതെങ്കിലും സിനിമ നെറ്റ്ഫ്ളിക്സ് വഴി റിലീസിന് ഒരുങ്ങുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകർ ചോദിക്കുന്നത്. പ്രത്യേകിച്ചും ദുൽഖർ ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂർത്തിയായ സാഹചര്യത്തിൽ. ‘കുറുപ്പ്’ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് മുൻപും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
.@dulQuer puli yada #MCM pic.twitter.com/YwrpcvPo64
— Netflix India (@NetflixIndia) December 21, 2020
ദുൽഖർ ചിത്രമായ ‘ചാർലി’യുടെ തമിഴ് പതിപ്പ് ‘മാരാ’ എന്ന സിനിമയും ഓടിടി റിലീസിന് ഒരുങ്ങുന്നുണ്ട്. ‘മാരാ’യിൽ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് താരങ്ങളായി എത്തുന്നത്. ഈ ഡിസംബർ 24ന് ചാർലിയുടെ അഞ്ചാം വാർഷികമാണ്. ഇനി ഇതുമായി ബന്ധപ്പെട്ടാണോ നെറ്റ്ഫ്ളിക്സിന്റെ ഈ ട്വീറ്റ് എന്നറിയില്ല. എന്തായാലും നെറ്റ്ഫ്ളിക്സിന്റെ സർപ്രൈസ് എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.
@NetflixIndia Malayalam okey ariyamo?
— R A N A (@ranaprathap_63) December 21, 2020
Pinne, Malayalam ariyam!
— Netflix India (@NetflixIndia) December 21, 2020
@dulQuer is Puli okkk…
But dont stream #kurupp before Theatrical Release #DulquerSalmaan
OMG
If you Miss these, it'll be a big unbearable Loss !!
The Feel-Good Japanese Animes #Tamil #MovieIntro//t.co/tFVAOMK1RS— (@ssharun2) December 21, 2020
അത് നിങ്ങൾ പറയാതെ തന്നെ ഞങ്ങൾക്ക് അറിയാംpic.twitter.com/fE2Zcv4jAW
— Lekshmi Lechuzz (@Lechuzzzzzz) December 21, 2020
ട്വീറ്റിനെ ട്രോളി കൊണ്ട് ധാരാളം കമന്റുകളും വരുന്നുണ്ട്. നെറ്റ് ഫ്ളിക്സിന് മലയാളം അറിയാമോ, ദുൽഖർ പുലിയാണെന്ന് ഞങ്ങൾക്ക് അറിയാം, നിങ്ങൾ കാര്യം പറ നിരവധി കമന്റുകളും വരുന്നുണ്ട്. മലയാളം അറിയാമോ എന്ന കമന്റിന് “പിന്നെ… മലയാളം അറിയാം” എന്ന് നെറ്റ്ഫ്ളിക്സും കമന്റ് ചെയ്തിട്ടുണ്ട്. ദുൽഖർ പുലിയാ അത് ഓകെ, പക്ഷേ കുറുപ്പ് തിയേറ്ററിൽ റിലീസ് ചെയ്യും മുൻപ് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യരുത് എന്നാണ് മറ്റൊരാളുടെ അഭ്യർത്ഥന.
Read more: ചുരുളൻ മുടിയിൽ സ്റ്റൈലായി ദുൽഖർ; മുമ്മുവിന്റെ അത്ര വരില്ലെന്ന് നസ്രിയ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook