/indian-express-malayalam/media/media_files/uploads/2021/07/4-1.jpg)
മലയാള സിനിമാ ആരാധകർക്ക് പൃഥ്വിരാജിനെ എത്ര ഇഷ്ടമാണോ അത്രയും തന്നെ ഇഷ്ടമാണ് സുപ്രിയയെയും. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് സുപ്രിയക്ക് ഉള്ളത്. സിനിമയിലും നിരവധി താരങ്ങളുടെ ഉറ്റസുഹൃത്താണ് സുപ്രിയ. ദുൽഖറും നസ്രിയയും സുപ്രിയയുടെ സൗഹൃദവലയത്തിലെ പ്രധാനികളാണ്.
ഇപ്പോഴിതാ സുപ്രിയയുടെ ജന്മദിനത്തിൽ ആശസകളുമായി എത്തിയിരിക്കുകയാണ് രണ്ടു സുഹൃത്തുക്കളും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. രണ്ടു പേരുടെയും പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
സുപ്രിയയുടെ ഒപ്പം ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസകൾ അറിയിച്ചിരിക്കുന്നത്. "നല്ലൊരു ജന്മദിനം ആശംസിക്കുന്നു സുപ്സ് !! രസകരമായ രാത്രികൾക്കും സ്വാദിഷ്ടമായ ഭക്ഷണത്തിനും നന്ദി പ്രത്യേകിച്ച് ബിരിയാണിക്ക്! ഒരേ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ഒരേ സംഗീതം ഇഷ്ടപ്പെടുകയും ചെയ്യുന്ന സുഹൃത്ത്! ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്കും പൃഥ്വിക്കും അല്ലിക്കും ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുവാനും മികച്ച ആരോഗ്യവും സന്തോഷവും ഉണ്ടാവാനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു!," ദുൽഖർ കുറിച്ചു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ബർത്ത്ഡേ ആശംസ നൽകിയത്. പൃഥ്വിയുടേയും സുപ്രിയയുടെയും ഒപ്പമുള്ള രസകരമായ ഒരു ചിത്രം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് നസ്രിയയുടെ ആശംസ. "എപ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടാവുന്നതിനു നന്ദി, ഞാനും സഹോദരനും എപ്പോഴും നിങ്ങളുടെ 'ലോക്കൽ' സുഹൃത്തുക്കൾ ആയിരിക്കും എന്ന് കുറിച്ചു കൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2021/07/WhatsApp-Image-2021-07-31-at-8.09.38-PM.jpeg)
നിരവധി പേരാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ സുപ്രിയക്ക് പിറന്നാൾ ആശംസകൾ നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പം നല്ലൊരു ദിനം ആഘോഷിക്കുകയാണെന്ന് സുപ്രിയ കുറിച്ചു.
കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.