അഞ്ജലി മേനോന്‍ തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടലി’ലാണ് സിനിമയിൽ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഷെഫിന്റെ വേഷത്തിലെത്തിയത്. എന്നാൽ ജീവിതത്തിലും അൽപ്പസ്വൽപ്പം പാചകമറിയുമെന്ന് പറയുകയാണ് താരം. ലോക്ഡൗൺ കാലത്ത് ഉമ്മച്ചിയെ അടുക്കളയിൽ സഹായിക്കുന്ന ഒരു ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ആസിഫ് അലി, സൗബിൻ, വിജയ് യേശുദാസ്, കാളിദാസ് ജയറാം, ജോജു ജോർജ്, ഫർഹാൻ ഫാസിൽ തുടങ്ങി നിരവധിയേറെ പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. താങ്കളെ അടുക്കളയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് വിജയ് യേശുദാസിന്റെ കമന്റ്. ലോക്ഡൗൺ കാല വിശേഷങ്ങളും വീട്ടിലെ കൊച്ചുകൊച്ചുസന്തോഷങ്ങളുമെല്ലാം ദുൽഖർ ആരാധകരുമായി പങ്കുവച്ചിരുന്നു.

തിരക്കുകളും യാത്രകളുമൊക്കെയായി ഓടികൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ഒഴിവുസമയം ഫലപ്രദമായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ.

Read more: ‘തുടക്കം മാംഗല്യം തന്തുനാനേന’ ഫോണിലൂടെ ദുൽഖർ പാടി; ‘കുഞ്ഞി’ക്ക് കിടിലൻ സർപ്രെെസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook