തിരക്കുകളും യാത്രകളുമൊക്കെയായി ഓടികൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ഒഴിവുസമയം ഫലപ്രദമായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് ദുൽഖർ സൽമാൻ. ക്വാറന്റെയിൻ കാലത്ത് ഉമ്മയെ സഹായിച്ചും മകൾ മറിയത്തിനൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കുന്ന വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. വിരലുകളിലെല്ലാം നെയിൽപോളിഷ് ഇട്ടിരിക്കുകയാണ് താരം, കയ്യിലൊരു സ്റ്റിക്കർ ടാറ്റൂവും പതിച്ചിട്ടുണ്ട്. ക്വാറന്റയിൻ കാലത്തെ ഒരു അച്ഛന്റെ ജീവിതം ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ് ദുൽഖർ. കുഞ്ഞുമറിയമാണ് ദുൽഖറിന്റെ ഇപ്പോഴത്തെ ബ്യൂട്ടീഷൻ.

കഴിഞ്ഞ ദിവസം ഉമ്മ സുൽഫത്തിനെ അടുക്കളയിൽ സഹായിക്കുന്ന ഒരു ചിത്രവും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആസിഫ് അലി, സൗബിൻ, വിജയ് യേശുദാസ്, കാളിദാസ് ജയറാം, ജോജു ജോർജ്, ഫർഹാൻ ഫാസിൽ തുടങ്ങി നിരവധിയേറെ പേരാണ് ചിത്രത്തിന് കമന്റ് ചെയ്തത്. താങ്കളെ അടുക്കളയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് വിജയ് യേശുദാസിന്റെ കമന്റ്.

Read more: ഷെഫ് ഡിക്യു തിരക്കിലാണ്; അടുക്കളജോലിയിൽ ഉമ്മച്ചിക്കൊരു കൈസഹായവുമായി ദുൽഖർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook