ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല കുപ്പായത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ കുഞ്ഞിക്ക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ‘ദി സോയ ഫാക്ടറി’ലെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ മൈതാനത്ത് നിൽക്കുന്നതാണ് ഫൊട്ടോ.

അനൂജ ചൗഹാന്റെ ‘സോയ ഫാക്ടർ’ എന്ന സിനിമയിലൂടെയാണ് ദുൽഖർ വീണ്ടും ബോളിവുഡിലെത്തുന്നത്. രജപുത്ര പെൺകുട്ടിയായ സോയ സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ ‘കാര്‍വാ’ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

Read More: എന്റെയല്ലേ മോള്, പിന്നെങ്ങനെ കാറുകളെ സ്നേഹിക്കാതിരിക്കും: ദുല്‍ഖറിന്റെ കാര്‍ പ്രേമത്തിന്റെ വഴിയേ കുഞ്ഞു മറിയവും

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ