ഒരു മഹാനടന്റെ മകനെന്ന ലേബലൊന്നുമില്ലാതെ തന്നെ താര പദവിയിലേക്ക് ഉയർന്നുവന്ന ആളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത പേര് നിലനിർത്തണമെന്ന വലിയ ബാധ്യത സിനിമയിലേക്ക് കടന്നുവന്ന സമയത്ത് ദുൽഖറിനുണ്ടായിരുന്നു. എന്നാൽ അതിനൊക്കെയുള്ള മറുപടി തന്റെ ചിത്രങ്ങളിലൂടെ ദുൽഖർ നൽകി. 2012ൽ സെക്കൽഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബിഗ് സ്ക്രീനിലെത്തുന്നത്. മമ്മൂട്ടിയെ പോലെ വിവാഹശേഷമാണ് ദുൽഖർ സിനിമയിലേക്കെത്തുന്നത്.

ചാർളി, ഞാൻ, ബാംഗ്ലൂർ ഡെയ്‌സ്, ഓകെ കൺമണി, ഉസ്‌താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ദുൽഖറിന്റെ അഭിനയത്തിന്റെ വേറിട്ട മുഖങ്ങൾ പ്രേക്ഷകർ കണ്ടു. ചാർളിയിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ആരാധകരുടെ DQ മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഈ വർഷം ആദ്യം ഇറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ തിയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. സിനിമയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ദുൽഖർ ബോളിവുഡിലേക്കും കടക്കുകയാണ്.

ദുൽഖറിന്റെ സിനിമകൾ:

2012
സെക്കന്റ് ഷോ, ഉസ്‌താദ് ഹോട്ടൽ, തീവ്രം
dulquer films

2013
എബിസിഡി, അഞ്ചു സുന്ദരികൾ, നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, പട്ടം പോലെ
dulquer salman films

2014
സലാല മൊബൈൽസ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാഗ്ലൂർ ഡെയ്‌സ്, വിക്രമാദിത്യൻ, ഞാൻ
dq-3

2015
100 ഡെയ്‌സ് ഓഫ് ലവ്, ഒകെ കൺമണി, ചാർളി
dq-2015

2016
കലി, കമ്മട്ടിപ്പാടം
dq-2016

2017
ജോമോന്റെ സുവിശേഷങ്ങൾ
dulquer salman movies

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ