അഞ്ചു വർഷം മുൻപ് ഇതേ ദിവസമാണ് മലയാള സിനിമയിൽ പുതിയൊരു താരോദയം ഉണ്ടായത്, ദുൽഖർ സൽമാൻ. നടൻ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയിൽ തനിക്കുണ്ടെന്ന് ഇക്കാലയളവിൽ ദുൽഖർ തെളിയിച്ചു. സിനിമയിൽ തന്റെ അഞ്ചു വർഷം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ദുൽഖർ. 2012 ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്‌ത സെക്കന്റ് ഷോയിലൂടെ നായകനായി എത്തിയ ദുൽഖർ ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ സന്തോഷവും നന്ദിയും സ്നേഹവും ആരാധകരോട് പങ്കുവച്ചത്.

dulquer salman

ദുൽഖർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രം.

അഞ്ചു വർഷം മുൻപ് ഇതേ ദിവസമാണ് എനിക്കറിയുമായിരുന്ന ലോകം കൂടുതൽ മെച്ചപ്പെട്ടത്. സത്യത്തിൽ എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് പോലും കരുതിയിരുന്നില്ല. ഭയവും സമ്മർദവുമായിരുന്നു അന്ന്. പക്ഷേ അന്നുമുതൽ ഇന്നുവരെ എല്ലാ ദിവസവും എല്ലാ സിനിമകളിലും എല്ലാ വർഷവും ഒരേ ഒരു കാര്യമാണ് എന്നെ കൂടുതൽ നന്നാകാൻ പ്രേരിപ്പിക്കുന്നത്, സ്‌നേഹം! എനിക്കും എന്റെ സിനിമകൾക്കും അവസാനിക്കാത്ത, അളക്കാനാവാത്ത സ്‌നേഹം നിങ്ങളോരോരുത്തരും നൽകി. കുടുംബത്തിന്റെ നിരുപാധിക സ്‌നേഹം, കൂട്ടുകാരും സഹപ്രവർത്തകരും ഒരിക്കലും മുൻവിധിയില്ലാതെ പ്രോത്സാഹനവും സ്‌നേഹവും എല്ലാം നൽകി. സ്വപ്‌നങ്ങൾ സത്യമാകുകയാണ്. വേണ്ടത് നിങ്ങളുടെ സ്‌നേഹം മാത്രം. – ദുൽഖർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ദുൽഖർ ബോളിവുഡിലേക്ക്.. വായിക്കാം..

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ