ഫേസ്ബുക്കില്‍ ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ ഫെസ്ബുക്കില്‍ ലൈക്ക് ചെയ്തവരുടെ എണ്ണം ഇന്ന് 50 ലക്ഷം കടന്നു.

45.8 ലക്ഷം ലൈക്കുകളുമായി നിവില്‍ പോളിയാണ് ഫേസ്ബുക്കിലെ ആരാധകരുടെ കാര്യത്തില്‍ രണ്ടാമത്. 44.15 ലക്ഷം ഫോളവേഴ്സുമായി മോഹന്‍ലാന്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ദുല്‍ഖറിന്‍റെ പിതാവ് കൂടിയായ മമ്മൂട്ടിക്ക് 36.9 ലക്ഷം ലൈക്കുകളാണ് ഉള്ളത്.

നേട്ടത്തട്ടില്‍ ആരാധകരോട് നന്ദി രേഖപ്പെടുത്തി താരം ഫേസ്ബുക്കിലെത്തി. തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഈ സ്നേഹവും കരുതലുമെന്ന് ദുല്‍ഖര്‍ കുറിച്ചു.

മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും ദുല്‍ഖറിന് ആരാധക ബാഹുല്യമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷം ഫോളോവേഴ്‌സും ട്വിറ്ററില്‍ 8.8 ലക്ഷം ഫോളോവേഴ്‌സുമുണ്ട് ഡിക്യുവിന്.

എന്നാല്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ നടിമാര്‍ തന്നെയാണ് മുന്നില്‍. മലയാളതാരങ്ങളില്‍ ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുകളുള്ളത് മിയയ്ക്കാണ്. ഒരു കോടിയില്‍പ്പരം ആരാധകരാണ് മിയയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. നസ്രിയയ്ക്ക് 77 ലക്ഷവും അമല പോളിന് 57 ലക്ഷവും കീര്‍ത്തി സുരേഷിന് 55 ലക്ഷവും ലൈക്കുകളുണ്ട് ഫേസ്ബുക്കില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ