ദുൽഖർ സൽമാന്റെ കുഞ്ഞു രാജകുമാരിയാണ് അമീറ. ജനിച്ചതു മുതൽ അമീറയുടെ വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ കുഞ്ഞിക്കയുടെ ആരാധകർ വൈറലാക്കാറുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ ദുൽഖറും സോഷ്യൽമീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി, ദുൽഖർ, ഭാര്യ അമാൽ എന്നിവർ എത്തിയിരുന്നു. ഒപ്പം കുഞ്ഞു രാജകുമാരി മറിയം അമീറ സൽമാനും ഉണ്ടായിരുന്നു. അവിടെയും താരമായത് അമ്മയുടെ കൈയ്യിലിരുന്ന അമീറ ആയിരുന്നു. ക്യാമറക്കണ്ണുകളെ കൗതുകത്തോടെ നോക്കുന്ന അമീറയുടെ വിഡിയോ കാണാൻ മനോഹരമാണ്.

2017 മെയ് 5 നാണ് അമീറയുടെ ജനനം. മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെയാണ് ദുൽഖർ ആരാധകരെ അറിയിച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നും” ദുൽഖർ ദുൽഖർ പറഞ്ഞിരുന്നു. ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ