scorecardresearch

അമാലിനൊപ്പം രാജസ്ഥാനിൽ വെക്കേഷൻ ആഘോഷിച്ച് ദുൽഖർ; വീഡിയോ

ദുൽഖർ ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Dulquer Salman, ദുൽഖർ സൽമാൻ, Amaal, അമാൽ, Rajasthan, Dulquer Salman vacation, Dulquer Salmaan Amaal wedding anniversary, ദുൽഖറിന്റേയും അമാലിന്റേയും വിവാഹ വാർഷികം, Mammootty, Maryam, മറിയം, അമാൽ, ദുൽഖർ സൽമാൻ, മമ്മൂട്ടി,

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി സിനിമകളുമായി ഏറെ തിരക്കിലാണ് ദുൽഖർ ഇപ്പോൾ. എന്നാൽ ആ സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ ദുൽഖർ ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ.

ഭാര്യ അമാലിനൊപ്പം രാജസ്ഥനിൽ അവധി ആഘോഷിച്ചതിന്റെ വീഡിയോയാണ് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “നമ്മൾ ജീവിക്കുന്ന കാലങ്ങൾ. സംസ്ഥാനങ്ങളെ രാജ്യങ്ങളെപ്പോലെയാക്കുന്നു. സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ തോന്നുന്നു. ഏർ … നിക്കൂ, ആ അവസാന വരി മായ്ക്കൂ.” എന്ന് കുറിച്ചു കൊണ്ടാണ് ദുൽഖർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

രാജസ്ഥാനിലെ പൈതൃക കേന്ദ്രങ്ങളുടെയും ഭക്ഷണത്തിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് വീഡിയോ. ദുൽഖറിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മകൾ മറിയത്തിനും ഭാര്യ അമാലിനുമൊപ്പം പാർക്കിൽ സമയം ചിലവഴിക്കുന്ന ദുൽഖറിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

Also Read: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു; ചെറിയ പനിയല്ലാതെ മറ്റു ബുദ്ധിമുട്ടുകളില്ലെന്ന് മമ്മൂട്ടി

അടുത്തിടെ ദുൽഖർ സൽമാനും അമാൽ സൂഫിയയും പത്താം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്.

വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നതായാണ് പോസ്റ്റിൽ ദുൽഖർ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും ആർത്തിരമ്പി വരുന്ന തിരമാലകളെ ഒന്നിച്ച് മറികടക്കാമെന്നും തിരമാലകളിൽപെട്ട് കപ്പൽ കുലുങ്ങുമ്പോൾ മുറുകെ കെട്ടിപ്പിടിക്കാമെന്നും ദുൽഖർ പോസ്റ്റിൽ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salman celebrates vacation with amaal in rajasthan video