Latest News

യാത്രകൾക്ക് പുതിയ കൂട്ട്; സ്വപ്നവാഹനം സ്വന്തമാക്കി ദുൽഖർ സൽമാൻ

ഏകദേശം മൂന്നു കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ വില

dulquer salmaan, dulquer salmaan photos, dulquer salmaan new car, dulquer salmaan bought new car, Mercedes Benz g63 AMG, Mercedes Benz g63 AMG new features, ദുൽഖർ സൽമാൻ, മേഴ്സിഡസ് ബെൻസ് ജി 63 എഎംജി

മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ഇരുവരുടെയും വാഹന ശേഖരത്തിലുണ്ട്.

ഇപ്പോഴിതാ, പുതിയാരു ആഢംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ജർമ്മൻ ആഡംബര വാഹനമായ മേഴ്സിഡസ് ബെൻസിന്റെ ജി 63 എഎംജി എന്ന മോഡലാണ് ദുൽഖർ സ്വന്തമാക്കിയത്.

ബെൻസിന്റെ ഏറ്റവും കരുത്തുറ്റ എസ് യുവികളിൽ ഒന്നാണ് മേഴ്സിഡസ് ബെൻസ് ജി 63 എഎംജി. ഏകദേശം മൂന്നു കോടി രൂപയാണ് ഈ ബെൻസിന്റെ വില. ഒലീവ് ഗ്രീൻ നിറത്തിലുള്ള ബെൻസാണ് ദുൽഖർ സ്വന്തമാക്കിയത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.5 സെക്കന്റ് മാത്രം മതി ഈ എസ് യുവിയ്ക്ക്.

ബെൻസിന്റെ എസ്എൽഎസ് എഎംജി, മിനികൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎംഡബ്ല്യു 740ഐഎ, ജെ80 ലാൻഡ് ക്രൂസർ, ബെൻസ് ഡബ്ല്യു 123, ടൊയോട്ട സുപ്ര തുടങ്ങി ആഡംബരകാറുകളുടെ വലിയൊരു വാഹനശേഖരം തന്നെ ദുൽഖറിന്റെ സ്വകാര്യശേഖരത്തിലുണ്ട്.

Read more: അന്ന് പ്രതീക്ഷിക്കാതെ ഒരു തുക അക്കൗണ്ടിലെത്തി; അത് ദുൽഖർ അയച്ചതായിരുന്നു; അനുഭവം പങ്കിട്ട് നിര്‍മല്‍ പാലാഴി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salman bought new mercedes benz g63 amg

Next Story
കലോത്സവവേദികളിലെ ആ മിന്നും താരം; ത്രോബാക്ക് ചിത്രങ്ങൾManju Warrier, Manju Warrier photos, Manju Warrier childhood photos, മഞ്ജു വാര്യർ
The moderation of comments is automated and not cleared manually by malayalam.indianexpress.com