Latest News

ഇത് വാച്ചല്ല, കേക്ക്; ദുൽഖറിനെ തേടിയെത്തിയ സർപ്രൈസ്

കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് റോളക്സ് വാച്ചിന്റെ രൂപത്തിലുള്ള ഈ കേക്കിനു പിറകിൽ

Dulquer Salman, Dulquer Salman birthday cake, Supriya Prithviraj, Prithviraj, Supriya, Prithviraj Dulquer, Prithviraj Dulquer photos, സുപ്രിയ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, Dulquer Birthday, ദുൽഖറിന്റെ ജന്മദിനം, Dulquer 35 Birthday, ദുൽഖറിന്റെ 35-ാം ജന്മദിനം

താരങ്ങളുടെ ജന്മദിനത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്ന മറ്റൊരു സ്റ്റാറാണ്, പിറന്നാൾ കേക്ക്. കസ്റ്റമെയ്ഡ് കേക്കുകളാണ് ഇപ്പോൾ പിറന്നാളാഘോഷങ്ങളിലെ മിന്നും താരങ്ങൾ. ഇപ്പോഴിതാ, യുവതാരം ദുൽഖർ സൽമാന്റെ പിറന്നാളിന് പ്രിയപ്പെട്ടവർ സമ്മാനിച്ച ഒരു കേക്കാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. റോളക്സ് വാച്ചിന്റെ രൂപത്തിലാണ് കേക്ക്. കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.

 Read More: ദുൽഖറിന്റെ പിറന്നാൾ പാർട്ടിയ്ക്കിടെ ചിത്രം പകർത്തി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

ദുൽഖറിനായി സുപ്രിയ നൽകിയ കേക്കും കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. ദ ഷുഗർ ഷിഫ്റ്റർ എന്ന ബേക്കേഴ്സാണ് കേക്ക് തയ്യാറാക്കിയത്. അവരുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കേക്കിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നു. ഡി ക്യു എന്ന് ആലേഖനം ചെയ്തിട്ടുള്ള, ക്യൂബിക്കൽ ഷെയ്പ്പിലുള്ള കേക്കാണ് വീഡിയോയിലുള്ളത്.

ജൂലൈ 28നായിരുന്നു ദുൽഖറിന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ. ആരാധകരും സുഹൃത്തുക്കളും ചേർന്ന് പിറന്നാൾ ആഘോഷമാക്കുകയായിരുന്നു.

Read more: ഒരു സുഹൃത്തിനുമപ്പുറമാണ് നീ ഞങ്ങൾക്ക്; ദുൽഖറിന് പൃഥ്വിയുടെ ആശംസ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salman birthday rolex cake

Next Story
പുത്തൻ ലുക്കിൽ ജയറാം; ഇതേതാ ഈ കൊച്ചു പയ്യനെന്ന് വിജയ് യേശുദാസ്Jayaram, ജയറാം, Jayaram makeover, Jayaram latest photos, ജയറാം, ജയറാം ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express