ഡി ക്യുവിന് സുപ്രിയ നൽകിയ പിറന്നാൾ കേക്ക്: വീഡിയോ

“ഞങ്ങളുടെ എല്ലാ ആശംസകളും. നിങ്ങളെ എല്ലാവരെയും നേരിട്ട് കാണാൻ കാത്തിരിക്കുന്നു,” സുപ്രിയ കുറിച്ചു

Dulquer Salman, Supriya Prithviraj, Prithviraj, Supriya, Prithviraj Dulquer, Prithviraj Dulquer photos, സുപ്രിയ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, Dulquer Birthday, ദുൽഖറിന്റെ ജന്മദിനം, Dulquer 35 Birthday, ദുൽഖറിന്റെ 35-ാം ജന്മദിനം, Indian express malayalam, IE malayalam, ഐഇ മലയാളം

യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാന്റെ പിറന്നാളാണ് ജൂലൈ 28. സുഹൃത്തുക്കളും വീട്ടുകാരും ആരാധകരുമെല്ലാം ചേർന്ന് ഏറെ ഗംഭീരമായാണ് താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്. നിരവധി പേർ താരത്തിനായി സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നു.

കഴിഞ്ഞ വർഷം പൃഥ്വിരാജ് ദുൽഖറിന് നൽകിയ ഒരു പിറന്നാൾ കേക്കിന്റെ വിശേഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കുക്കിംഗ് പാഷനായ, ബർഗർ പ്രേമിയായ ദുൽഖറിന് പൃഥ്വിരാജ് നൽകിയ പിറന്നാൾ കേക്കിന്റെ പ്രത്യേകതകൾ അന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവർന്നു. ബർഗർ പ്രേമിയ്ക്കുള്ള കേക്കും ബർഗറിന്റെ ഷേപ്പിൽ തന്നെയായിരുന്നു അന്ന് പൃഥ്വിരാജ് നൽകിയത്.

Read More: ദുൽഖറിന്റെ പിറന്നാൾ പാർട്ടിയ്ക്കിടെ ചിത്രം പകർത്തി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

ഇത്തവണ, പൃഥ്വിയുടെ ജീവിത പങ്കാളി സുപ്രിയ ദുൽഖറിന് നൽകിയ ഒരു കേക്കിന്റെ വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. ദ ഷുഗർ ഷിഫ്റ്റർ എന്ന ബേക്കേഴ്സാണ് കേക്ക് തയ്യാറാക്കിയത്. അവരുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കേക്കിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നു. ഡി ക്യു എന്ന് ആലേഖനം ചെയ്തിട്ടുള്ള, ക്യൂബിക്കൽ ഷെയ്പ്പിലുള്ള കേക്കാണ് വീഡിയോയിലുള്ളത്.

ഡിക്യുവിന് സുപ്രിയ ജന്മദിനാശംസ അറിയിച്ചു. “ഇവിടത്തെ ഏറ്റവും കൂളായ ആൾക്ക് ജന്മദിനാശംസകൾ. നീ, അമു, മിന്നി എല്ലാവർക്കുമൊപ്പമുള്ളത് സന്തോഷമാണ്, ഇപ്പോൾ ഒരു കുടുംബം! ഞങ്ങളുടെ എല്ലാ ആശംസകളും. നിങ്ങളെ എല്ലാവരെയും നേരിട്ട് കാണാൻ കാത്തിരിക്കുന്നു,” ഡി ക്യുവിനൊപ്പമുള്ള ഫൊട്ടോയ്ക്കൊപ്പം സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ വിശേഷങ്ങൾ ജന്മദിനത്തിൽ ദുൽഖർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആരാധകർ ഏറെ കാത്തിരിക്കുന്ന ദുൽഖർ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെയും പുതുതായി പ്രഖ്യാപിച്ച ഓതിരം കടകം കിങ് ഓഫ് കൊത്ത എന്നിവയുടെയും പേരിടാത്ത തെലുഗു ചിത്രത്തിന്റെയും പോസ്റ്ററുകളാണ് താരം പങ്കുവച്ചത്.

Read More: ഒരു പിടിയല്ല, അതിനുമപ്പുറം: പുറത്തിറങ്ങാനുള്ള ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് ദുൽഖർ

2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ‘കുറുപ്പ്’ വലിയ പ്രതീക്ഷകളുള്ള ചിത്രമാണ്. ‘വായ് മൂടി പേസലാം’​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salman birthday cake gift by supriya prithviraj

Next Story
ഒരു പിടിയല്ല, അതിനുമപ്പുറം: പുറത്തിറങ്ങാനുള്ള ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് ദുൽഖർDulquer Salmaan, Dulquer, ദുൽഖർ സൽമാൻ, ദുൽഖർ, DQ, ഡിക്യു, King Of Kotha, Othiram Kadakam, Kurup, Salute, കുറുപ്പ്, സല്യൂട്ട്, ഓതിരം കടകം, കിങ് ഓഫ് കൊത്ത, Soubin Sahir, Soubin, Soubin Movie, Dulquer Soubin, Dulquer Soubin Movie, Soubin Second Movie, Dulquer Telugu Movie, Dulquer Salmaan Birthday, Dulquer Birthday, Happy Birthday Dulquer , Film News, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com