ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലാകെ മികച്ച അഭിനേതാവെന്ന് പേരെടുത്ത താരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മഹാനടി’ തമിഴിലും കുഞ്ഞിക്കയ്ക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. ഈ സന്തോഷത്തിന്റെ ആഘോഷത്തിൽ നിൽക്കുമ്പോഴാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന മറ്റൊരു തീയതി കൂടി ദുൽഖർ പ്രഖ്യാപിച്ചത്.

ബോളിവുഡിലെ മെഗാ സ്റ്റാർ ഇർഫാൻ ഖാനൊപ്പമാണ് ദുൽഖർ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അക്ഷയ് ഖുറാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിഥില പാർക്കറാണ് ദുൽഖറിന്റെ നായിക. “കാരവൻ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിനായി ഇനി ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച ദുൽഖർ ഓഗസ്റ്റ് 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.  ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.  റോണി സ്‌ക്രൂവാലയാണ് ചിത്രം നിർമ്മിക്കുന്നത്.

“നിങ്ങളീ ചിത്രം കാണുന്നത് വരെ കാത്തിരിക്കാനുളള ക്ഷമ നഷ്ടപ്പെട്ടു,” എന്നാണ് താരം ഫെയ്‌സ്ബുക്കിൽ പറഞ്ഞിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ