ബോളിവുഡ് യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയയായ സാന്നിധ്യമാണ് ആലിയ ഭട്ട്. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടിയ ആലിയയ്ക്ക് മലയാളസിനിമയിലും ഒരു കടുത്ത ആരാധകനുണ്ട്. അത് മറ്റാരുമല്ല, ദുൽഖർ സൽമാൻ.

ഒരു അഭിമുഖത്തിനിടെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാരെന്ന ചോദ്യത്തിന് അത് ആലിയയാണ് എന്ന് ദുല്‍ഖര്‍ ഉത്തരം നൽകിയതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാൽ ആലിയയോട് ഉള്ളത് ക്രഷ് അല്ലെന്നും മകൾ മറിയം വളർന്നു വലുതാകുമ്പോൾ മകളെ ആലിയയെ പോലെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ദുൽഖർ വ്യക്തമാക്കി. അടുത്തിടെ ആലിയയുടെ ഒരു സിനിമ കണ്ടതായും ദുൽഖർ പറഞ്ഞു.

Dulquer salmaan, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളായ ആലിയ മുൻപ് ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും കരൺ ജോഹർ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ എന്ന ചിത്രത്തിലൂടെ 2012 ലാണ് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന ‘ഹൈവേ’ എന്ന ചിത്രം ഒരു അഭിനേത്രിയെന്ന രീതിയിൽ ആലിയയെ രേഖപ്പെടുത്തിയ ചിത്രമായിരുന്നു.

പിന്നീട് ‘2 സ്റ്റേറ്റ്സ്’, ‘ഡിയർ സിന്ദഗി’, ‘റാസി’, ‘ഉഡ്താ പഞ്ചാബ്’ തുടങ്ങി ‘ഗല്ലി ബോയ്’വരെ നീളുന്ന നിരവധിയേറെ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറാനും ആലിയയ്ക്ക് കഴിഞ്ഞു. ‘ഗല്ലി ബോയി’ലെ ആലിയയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read about Alia Bhatt’s Hookup song: തരംഗമായി ആലിയ ഭട്ട്-ടൈഗർ ഷറഫ് ഹുക്ക് അപ്പ് ഗാനം

അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രം ‘കലങ്കാണ്’ ഒടുവിലായി റിലീസിനെത്തിയ ആലിയ ഭട്ട് ചിത്രം. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനോക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. രൂപ് എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ‘കലങ്ക്’. ‘2 സ്റ്റേറ്റ്സ്’ ഫെയിം അഭിഷേക് വർമനാണ് ചിത്രത്തിന്റെ സംവിധായകൻ.

രൺബീറിനൊപ്പം അഭിനയിക്കുന്ന ‘ബ്രഹ്മാസ്ത്ര’യാണ് റിലീസിനൊരുങ്ങുന്ന ആലിയയുടെ മറ്റൊരു ചിത്രം. പൂജ ഭട്ടിന്റെ ‘സടക് 2’ വിലും ആലിയ ഉണ്ട്. ‘ബാഹുബലി’യ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർ ആർ ആർ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ആലിയ. ആലിയയ്ക്ക് ഒപ്പം അജയ് ദേവ്ഗണും ചിത്രത്തിലുണ്ട്.

Read here: Alia Bhatt learns Telugu: തെലുങ്ക് പഠിക്കാൻ പെടാപാടു പെട്ട് ആലിയ

അതേ സമയം, ഒന്നര വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ബിസി നൗഫൽ സംവിധാനം ചെയ്ത ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ വീണ്ടുമെത്തിയിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിലുള്ള ചിത്രത്തിൽ പെയിന്റു പണിക്കാരനായ ലല്ലു എന്ന കഥാപാത്രമായിട്ടാണ് ദുൽഖർ എത്തുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിൽ നായികമാർ. വേറിട്ടൊരു പ്രണയകഥ പറയുന്ന ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ അഭിനയിക്കുന്ന ‘ദ സോയ ഫാക്റ്റർ’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്.

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 2019 ജൂണിൽ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook