മലയാളികളുടെ പ്രിയ തരമായ ദുൽഖർ സൽമാനും യാത്രകളും, ഇതു ഒരു ഒന്നൊന്നര കോമ്പിനേഷനായാണ് അറിയപ്പെടുന്നത്. തന്റെ യാത്രകളും വിശേഷങ്ങളുമെല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഹിമാചലിലെ ഷൂട്ടിങ് അവസാനിപ്പിച്ച് പ്രദേശത്തോട് വൈകാരികമായി ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് ദുൽഖർ.
“മലനിരകൾക്ക് ഗുഡ് ബൈ. ഇന്ന് വളരെ സന്തോഷമുള്ള ദിനമായിരുന്നു. കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസത്തെ ചിത്രീകരണം അവസാനിച്ചു,” ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങള്‍ക്കൊപ്പം ഹിമാചലിലെ തണുപ്പിനെ നേരിട്ടതിനെക്കുറിച്ചും താരം വിശദമായി തന്നെ വിവരിക്കുന്നുണ്ട്.
“എന്റെ ആഗ്രഹങ്ങളില്‍ എന്നുമുണ്ടായിരുന്നു ഹിമാചല്‍. ഏതെങ്കിലും ഒരു സിനിമ അത് സാധ്യമാക്കുമെന്ന് എനിക്കറിയാമായിരുന്നു. കേട്ട വാക്കുകളേക്കാള്‍, ഗാനങ്ങളേക്കാള്‍ മുകളിലാണ് ഹിമാചലിന്റെ സൗന്ദര്യം. ഇന്ന് ശെരിക്കും സന്തോഷമുള്ള ദിനമായിരുന്നു,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.