scorecardresearch
Latest News

King of Kotha: പാറിപ്പറന്ന മുടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റും; ശ്രദ്ധ നേടി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ലുക്ക്

King of Kotha first look: സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ

King of Kotha: പാറിപ്പറന്ന മുടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റും; ശ്രദ്ധ നേടി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ലുക്ക്

Dulquer Salmaan’s King of Kotha first look: ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ദുൽഖറിന്റെ കരിയറിലെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. ദുൽഖറിനൊപ്പം വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം നിമിഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaans king of kotha first look poster is out

Best of Express