ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സാമിര്‍ താഹിര്‍ സംവിധാനം ചെയ്ത കലി തെലുങ്കിലേക്ക് മൊഴി മാറ്റി എത്തുന്നു. 2016ല്‍ പുറത്തിറങ്ങിയ ചിത്രം ഡബ്ബ് ചെയ്താണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് ഇതിനകം തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ മാസത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് സിനിമാ ലോകത്ത് നിന്നുളള വിവരം. തെലുങ്കില്‍ ഇപ്പോള്‍ തന്നെ ദുല്‍ഖറിനും സായി പല്ലവിക്കും ആരാധകര്‍ ഉണ്ട്. സായി പല്ലവിയുടെ ഫിദ എന്ന ചിത്രം തെലുങ്കില്‍ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ തെലുങ്കില്‍ സായിക്ക് ആരാധകരുണ്ട്.

നേരത്തേ ദുല്‍ഖര്‍- നിത്യ മേനോന്‍ കൂട്ടുകെട്ടിന്റെ 100 ഡെയ്സ് ഓഫ് ലൗവും തെലുങ്കിലേക്ക് മൊഴിമാറ്റിയിരുന്നു. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് കലിയില്‍ ദുല്‍ഖര്‍അവതരിപ്പിക്കുന്നത്. പെട്ടെന്ന് ചൂടാകുന്ന സ്വഭാവക്കാരനായ സിദ്ധാര്‍ത്ഥിന്റെ ഭാര്യയായാണ് സായി പല്ലവിയില്‍ ചിത്രത്തില്‍ എത്തിയത്. ചിത്രം നിരൂപക പ്രശംസ നേടി മലയാളത്തില്‍ ഹിറ്റായി മാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ