scorecardresearch

ദുൽഖറിന്റെ ബോഡിഗാർഡ്; സോഷ്യൽ മീഡിയയുടെ മസിലളിയൻ

'ഡിക്യു, ഇയാളെ വളരാൻ അനുവദിച്ചൂടാ,' എന്നാണ് ആരാധകരുടെ കമന്റ്

'ഡിക്യു, ഇയാളെ വളരാൻ അനുവദിച്ചൂടാ,' എന്നാണ് ആരാധകരുടെ കമന്റ്

author-image
Entertainment Desk
New Update
Dulquer Salmaan, Dulquer Salman bodyguard Devadath

ഏതാനും ദിവസങ്ങളായി ദുൽഖർ സൽമാന്റെ ബോഡി ഗാർഡാണ് സോഷ്യൽ മീഡിയയുടെ സംസാരവിഷയം. എയർപോർട്ടിലും സിനിമാ പ്രചാരണ പരിപാടികളിലുമെല്ലാം ദുൽഖറിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന ആറടിക്കാരൻ ആരാണെന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ചെന്നെത്തിയത് ദേവദത്തിലാണ്. ദുൽഖർ സൽമാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ദേവദത്ത്.

Advertisment

ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്നാണ് ആരാധകർ ദേവദത്തിനെ വിശേഷിപ്പിക്കുന്നത്. 'ദ് 192 സെ.മീ' എന്നാണ് ദേവദത്ത് സ്വയം വിശേഷിപ്പിക്കുന്നത്. 2019ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ 'ഫിസിക് മോഡൽ' ടൈറ്റിൽ വിജയി കൂടിയാണ് ദേവദത്ത്.

Advertisment

ദേവദത്തിനൊപ്പമുള്ള ദുൽഖറിന്റെ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഡിക്യു, ഇയാളെ വളരാൻ അനുവദിച്ചൂടാ, ഇയാളെ കൊണ്ട് പണിയാകുമോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: