മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന്റെ 25-ാം പിറന്നാൾ ആണിന്ന്. പ്രേക്ഷകർക്ക് എന്നതു പോലെ സിനിമ മേഖലയിലുള്ളവർക്കും നസ്രിയ പ്രിയങ്കരിയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകൾ നേർന്ന് ദുൽഖർ എഴുതിയ വാക്കുകൾ ഏറെ ഹൃദയ സ്പർശിയാണ്. ദുൽൽഖർ സ്നേഹത്തോടെ നസ്രിയയെ വിളിക്കുന്ന പേരാണ് കുഞ്ഞി. എന്റെ കുഞ്ഞിക്ക്, മറിയുടെ നച്ചുമാമിക്ക് പിറന്നാൾ ആശംസകൾ എന്നാണ് ദുൽഖർ പറഞ്ഞത്.

Read More: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ

ദുൽഖറിന് മറുപടിയുമായി നസ്രിയയും എത്തി. ആശംസകൾക്ക് നന്ദി പറഞ്ഞ നസ്രിയ അമുവിന്റേയും ബമ്മിന്റേയും മമ്മുവിന്റേയും കെട്ടിപ്പിടിത്തങ്ങൾക്കായി ഉടൻ താൻ വരുന്നുണ്ടെന്നും പറഞ്ഞു. അമാലുവായും ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ ‘കുഞ്ഞി’ എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

Read Also: അത്യന്തം നാടകീയം:’ഡ്രൈവിങ് ലൈസന്‍സ് റിവ്യൂ,മമ്മൂട്ടി എന്തുകൊണ്ട് ഡ്രെെവിംഗ് ലെെസൻസ് ഒഴിവാക്കിയെന്നതിന് സിനിമയിൽ തന്നെ ഉത്തരമുണ്ട്

 

View this post on Instagram

 

Happy Birthday to the Nazim siblings

A post shared by FF (@farhaanfaasil) on

നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടനും ഫഹദിന്റെ സഹോദരനുമായ ഫർഹാനുമെത്തി. നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാളാണിന്ന്. നസീം സഹോദരങ്ങൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ഫർഹാൻ കുറിച്ചത്.

നവീന് നസ്രിയയും ആശംസകൾ അറിയിച്ചിട്ടുണ്ട്. “എന്റെ ആദ്യ സുഹൃത്തിന് ജന്മദിനാശംസകൾ … എന്റെ മികച്ച ജന്മദിന സമ്മാനം … എന്റെ ആദ്യത്തെ കുട്ടി … നവീൻ ഐ ലവ് യു! (അതെ … ഇന്ന് എന്റെയും ജന്മദിനമാണ്).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook