/indian-express-malayalam/media/media_files/uploads/2022/09/Dulquer-salman-and-brothers.jpg)
ദുൽഖർ സൽമാൻ മാത്രമല്ല മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നുള്ള രണ്ടാം ജനറേഷനിലെ അഭിനേതാവ്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാൻ, സഹോദരിയുടെ മകൻ അസ്കർ സൗദാൻ എന്നിവരും മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ മമ്മൂട്ടി കുടുംബത്തിലെ രണ്ടാം തലമുറയിലെ യുവതാരങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിനൊപ്പം ഖ്ബൂൽ സൽമാൻ, അസ്കർ സൗദാൻ എന്നിവരെയും ചിത്രത്തിൽ കാണാം. "കസിൻസ് എന്ന നിലയിൽ ജീവിതം മുന്നോട്ട് പോകുമ്പോൾ നമ്മുടെ വഴികൾ മാറിയേക്കാം, പക്ഷേ നമ്മൾ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി നിലനിൽക്കും," എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് അസ്കർ സൗദാൻ കുറിച്ചത്. ദുൽഖറിന്റെ അമ്മ സുൽഫത്ത്, മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ എന്നിവരെയും ചിത്രത്തിൽ കാണാം.
എ കെ.സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മക്ബൂൽ ശ്രദ്ധ നേടിയത്. പിന്നീട് മാറ്റിനി, മാസ്റ്റർപീസ്, അബ്രഹാമിന്റെ സന്തതികൾ, കസബ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ മക്ബൂൽ അഭിനയിച്ചിട്ടുണ്ട്.
കൂട്ട്, തസ്കരവീരൻ, ഇവർ വിവാഹിതരായാൽ, ഹാപ്പി ദർബാർ, കൊലമാസ്, വള്ളിക്കെട്ട്, മേരേ പ്യാർ ദേശ്‌വാസിയോം തുടങ്ങി ഏതാനും ചിത്രങ്ങളിൽ അസ്കർ സൗദാനും അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.