തന്റെ 25ാമത് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിലെ സഹതാരങ്ങളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. പുതുമുഖ സംവിധാനയകനായ ദേസിങ് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിലെ നായിക റിതു, നിരഞ്ജിനി, രക്ഷന്‍ ദുല്‍ഖറിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സിദ്ദ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീര എന്നാണ് റിതുവിന്റെ കഥാപാത്രത്തിന്റെ പേര്. കാലിസെന്ന വേഷം രക്ഷനും ശ്രേയയായി നിരഞ്ജിനിയും വേഷമിടുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടത്. മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ടനടനായി മാറിയ ദുല്‍ഖര്‍ വീണ്ടും മറ്റൊരു പ്രണയ ചിത്രവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിനിമാ രംഗത്ത് ആറുവര്‍ഷം പിന്നിടുന്ന ദുല്‍ഖറിന്റ 25ാമത്തെ ചിത്രമാണിത്. സോളോ, വായൈ മൂടി പേസവും എന്നീ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ദുല്‍ഖറിനെ തമിഴ് സിനിമാ പ്രേമികള്‍ക്ക് ഇഷ്ടമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ