ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പം ദുൽഖറിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

Read: തിളങ്ങുക പൊന്മകളേ: കുഞ്ഞു മറിയത്തിന് വനിതാദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

കുഞ്ഞു മറിയത്തെ കൈപിടിച്ച് ഉയർത്തുന്ന ദുൽഖറിന്റെ ചിത്രമാണ് പുറത്തുവന്നത്. അച്ഛൻ കൈ പിടിച്ച് ഉയർത്തുമ്പോൾ ചിരിക്കുന്ന കുഞ്ഞു മറിയം ആരുടെയും ഹൃദയം കവരും. ഒരു സ്വകാര്യ ചടങ്ങിനിടയിൽ നിന്നുളളതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മമ്മൂട്ടിയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞു മറിയത്തിന്റെ ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു.

മാർച്ച് എട്ടിന് വനിതാ ദിനത്തിൽ മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കുവച്ചിരുന്നു. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മകൾ ജനിച്ചപ്പോൾ ആ വിവരം ഫെയ്സ്ബുക്കിലൂടെയാണ് ദുൽഖർ ആരാധകരെ അറിയിച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നുമാണ്” ദുൽഖർ ട്വീറ്റ് ചെയ്തതത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook