ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.

‘ഞങ്ങളുടെ പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമേ….ജീവിതത്തിലെ പ്രണയമേ….’ എന്ന് അതിസംബോന്ധന ചെയ്തു കൊണ്ടാണ് ദുൽഖർ മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ഇന്നലെയായിരുന്നു മറിയത്തിന്റെ രണ്ടാം പിറന്നാൾ. “തിളക്കമാർന്ന രണ്ട് വർഷങ്ങൾ… നിന്നെ കുറിച്ച് പറയാൻ വാക്കുകൾ പോരാ,” മറിയത്തിന്റെ ചിത്രം പങ്കുവച്ച് ദുൽഖർ കുറിക്കുന്നു.

2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

‘എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നു’മാണ് മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ചത്. ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്.

Read more: മ്മൂട്ടിയോ ദുൽഖറോ അല്ല, താരമായത് കുഞ്ഞുരാജകുമാരി അമീറ

Dulquer Salmaan, Dulquer Salmaan Daughter, Maryam Ameerah Salman, ദുൽഖർ സൽമാൻ, മറിയം അമീറ സൽമാൻ, DQ, DQ daughter, Dulquer Salman family, Dulquer family photos, Indian Express Malayalam, IE Malayalam

Dulquer Salmaan with family

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook