Latest News

വെല്‍ക്കം ബാക്ക് കുഞ്ഞിക്ക; ദുല്‍ഖറിനെയും കുടുംബത്തെയും വരവേറ്റ് ആരാധകര്‍; വീഡിയോ

‘കുറുപ്പി’ന്റെ ദുബായ് പ്രീമിയർ കഴിഞ്ഞ് കുടുംബസമേതം കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ദുൽഖർ

‘കുറുപ്പി’ന്റെ പ്രമോഷനും പ്രീമിയറുമൊക്കെയായി ബന്ധപ്പെട്ട് ദുബായിൽ ആയിരുന്നു ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും. ഇപ്പോഴിതാ, ദുബായ് പ്രീമിയറിനു ശേഷം തിരികെ കൊച്ചി എയർപോർട്ടിലെത്തിയ ദുൽഖറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയുമാണ്‌ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം, കുറുപ്പി’ന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ അതിനു സാക്ഷ്യമാവാനും ദുൽഖറിനെൊപ്പം കുഞ്ഞു മറിയവും അമാലും ഉണ്ടായിരുന്നു.

ബുർജ് ഖലീഫയിൽ സിനിമയുടെ ട്രെയിലർ തെളിഞ്ഞത് അഭിമാന നിമിഷമാണെന്ന് ദുൽഖർ പറഞ്ഞു. താനോ അണിയറ പ്രവർത്തകരോ ഇത് പ്രതീക്ഷിച്ചിരുന്നതല്ല. ഒരിക്കലും സാധ്യമാകുന്ന ഒന്നാണിതെന്ന് കരുതിയിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു.

ഒരു മിനിറ്റ് നാലു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖറിനൊപ്പം സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും മനോഹര ദൃശ്യം കാണാൻ എത്തിയിരുന്നു.

Read more: Kurup Malayalam Movie Review & Rating: കൈയ്യടക്കത്തോടെ ദുൽഖർ, കത്തിക്കയറി ഇന്ദ്രനും ഷൈനും; ‘കുറുപ്പ്’ റിവ്യൂ

വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കുറുപ്പ് ജിസിസി രാജ്യങ്ങളിൽ പ്രദർശനം തുടങ്ങിയെങ്കിലും വെള്ളിയാഴ്ചയാണ് ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് ഇന്നലെ ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan with amal sufiya and maryam ameerah salmaan airport photos

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com