ദി ബെസ്റ്റ്‌ ഏട്ടൻ; മനോജിനു പിറന്നാൾ ആശംസിച്ച് ഡിക്യു

“നിങ്ങളുടെ കഥകൾ കേൾക്കാനും രസകരമായ തമാശകൾ ആസ്വദിക്കാനുമായി ഞങ്ങളെപ്പോഴും നിങ്ങളുടെ ചുറ്റും കൂടിയിരിക്കും”

Dulquer Salman, Manoj K Jayan, Manoj K Jayan birthday, Manoj K Jayan age, Manoj K Jayan Dulquer new movie, Dulquer Salman new movie, ദുൽഖർ സൽമാൻ, മനോജ് കെ ജയൻ, Indian express malayalam, IE malayalam

മലയാളത്തിന്റെ പ്രിയതാരം മനോജ് കെ.ജയന്റെ 55-ാം ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് ദുൽഖർ സൽമാൻ. മനോജ് കെ.ജയന് ഒപ്പമുള്ള ലൊക്കേഷൻ ചിത്രവും ദുൽഖർ ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ് വേഷത്തിലാണ് രണ്ടുപേരെയും ചിത്രത്തിൽ കാണാനാവുക.

“മനോജേട്ടന് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. എനിക്ക് അറിയാവുന്നതിൽ ഏറ്റവും ക്ഷമയുള്ള, വളരെ പോസിറ്റീവ് ആയ നല്ലൊരാളാണ് അദ്ദേഹം. നിങ്ങൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. സെറ്റിന് ജീവൻ നൽകുന്നത് നിങ്ങളാണ്, നിങ്ങളുടെ കഥകൾ കേൾക്കാനും അസാധ്യമായ തമാശകൾ ആസ്വദിക്കാനുമായി ഞങ്ങളെപ്പോഴും നിങ്ങളുടെ ചുറ്റും കൂടിയിരിക്കും. ജന്മദിനാശംസകൾ ഏട്ടാ, ജന്മദിനത്തോട് അനുബന്ധിച്ച് വലിയ ബഹളങ്ങൾ ഇഷ്ടപ്പെടുന്ന ആളല്ല നിങ്ങളെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ആശംസിക്കാതിരിക്കാൻ കഴിയുന്നില്ല,” ദുൽഖർ കുറിക്കുന്നു.


കർണാടക സംഗീതജ്ഞനായ ജയന്റെ (ജയവിജയന്മാർ) മകനായ മനോജ് കെ.ജയൻ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ (1988) എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. അലി അക്ബർ സംവിധാനം ചെയ്ത ‘മാമലകൾക്കപ്പുറത്ത്’ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം. 1990ൽ പുറത്തിറങ്ങിയ ‘പെരുന്തച്ചൻ’ എന്ന ചിത്രമാണ് വഴിത്തിരിവായത്. പിന്നാലെ ‘സർഗ’ത്തിലെ കുട്ടൻ തമ്പുരാൻ ആയെത്തി മനോജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും മനോജ് കെ.ജയനെ തേടിയെത്തി.

മലയാളത്തിൽ നായകനായും ഉപനായകനായും സ്വഭാവ വേഷങ്ങളിലൂടെയുമെല്ലാം തിളങ്ങിയ മനോജ് കെ.pയൻ ശക്തമായ നിരവധി പ്രതിനായക വേഷങ്ങളെയും മലയാളസിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മനോജ് കെ.ജയൻ ഇരുപത്തഞ്ചോളം തമിഴ് ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളിലും മനോജ് കെ.ജയൻ അഭിനയിച്ചിട്ടുണ്ട്.

Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan wishes to manoj k jayan birthday

Next Story
എന്നെ ചുറ്റിച്ച പ്രിയയുടെ പൊട്ട്; ചാക്കോച്ചൻ പറയുന്നു
Show comments