Latest News

ക്യാപ്ഷൻ വേണ്ടാത്ത ചിത്രം; ഫാദേർസ് ഡേ ആശംസയുമായി ദുൽഖർ

വ്യത്യസ്‍തമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഫാദേർസ് ഡേ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ

Dulquer Salmaan, Mammootty, fathers day wishes, Dulquer Salmaan fathers day wishes, Dulquer Salmaan family, Dulquer Salmaan family latest photos, Dulquer wife, Dulquer Salmaan daughter, ദുൽഖർ സൽമാൻ, indian express malayalam, IE malayalam

ഫാദേർസ് ഡേ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ആശംസകൾ നിറയുകയാണ്. അച്ഛനോടുള്ള സ്നേഹം ചിത്രങ്ങൾ പങ്കുവച്ചും ലഘുകുറിപ്പുകളിലൂടെയും എല്ലാവരും പങ്കുവക്കുകയാണ്. സിനിമാ താരങ്ങളും ആശംസകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനടിയിൽ വ്യത്യസ്‍തമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഫാദേർസ് ഡേ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ.

ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ ഫാദേർസ് ഡേ ആശംസകൾ വന്നിരിക്കുന്നത്. ക്യാപ്‌ഷൻ വേണ്ടാത്ത ചിത്രം, ചില ചിത്രങ്ങൾ ആയിരം വാക്കുകൾ സംസാരിക്കും, എന്റെ ഏറ്റവും വലിയ സന്തോഷം തുടങ്ങിയ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് ദുൽഖർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഫയിൽ മുണ്ടും ഷർട്ടും ധരിച്ചു നീളൻ മുടി പുറകിൽ കെട്ടിവെച്ച് കണ്ണട വെച്ചാണ് മമ്മൂട്ടി കൊച്ചുമകൾക്ക് മുടി കെട്ടി കൊടുക്കുന്നത്. മറിയം ആകട്ടെ മുടി കെട്ടുന്നത് ആസ്വദിച്ചു താഴെ കസേരയിൽ ഇരുന്ന് എന്തോ കുടിക്കുകയാണ്.

ദുൽഖറിന്റെ പോസ്റ്റിനടിയിൽ വലിയ ഒരു താര നിരതന്നെയാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, നിഖില വിമൽ എന്നിവരും സംവിധായകൻ റോഷൻ ആൻഡ്രൂസും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Read Also: ഫാദേർസ് ഡേ: അച്ഛന് സ്നേഹം അറിയിച്ച് താരങ്ങള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan wishes fathers day with picture of mammootty and mariyam

Next Story
ശ്രദ്ധയുണ്ടാവണം അവർ പറഞ്ഞു, പക്ഷേ എന്റെ മനസ്സ്; രസകരമായ വീഡിയോയുമായി പാർവതി
The moderation of comments is automated and not cleared manually by malayalam.indianexpress.com