International Women’s Day 2019: രണ്ടു വയസ്സുകാരി മകള്‍ മറിയം അമീര സല്‍മാന് വനിതാ ദിന ആശംസ നേര്‍ന്ന് മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. “രണ്ടു വയസ്സേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട് താരം.
2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെയാണ് ദുൽഖർ ആരാധകരെ അറിയിച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നുമാണ്” ദുൽഖർ ട്വീറ്റ് ചെയ്തതത്. എന്നാൽ ഇപ്പോൾ ദുൽഖറിനെ പോലെയാണ് മകൾ ഇരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ കുടുംബത്തിൽ നടന്ന ഒരു ചടങ്ങിന് മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം എത്തിയതിന്റെ ഫോട്ടോകളിലെല്ലാം ദുൽഖറിന്റെ കുട്ടിക്കാലചിത്രങ്ങളെ ഓർമ്മപ്പെടുത്തുകയായിരുന്നു കുഞ്ഞു മറിയം. ലൈക്ക് ഫാദർ, ലൈക്ക് ഡോട്ടർ എന്നാണ് ആരാധകർ ഇരുവരെയും വിശേഷിപ്പിച്ചത്.
Read more: അച്ഛനെ പോലെ തന്നെ; ദുൽഖറിന്റെ കുട്ടിക്കാലമുഖം ഒാർമ്മിപ്പിച്ച് മകൾ മറിയം
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു യമണ്ടൻ പ്രേമകഥ’യുമായി മലയാളസിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ. ‘സോളോ’ ആയിരുന്നു ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ ചിത്രം. ‘ഒരു യമണ്ടന്‍ പ്രേമകഥ’യിൽ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറും സിനിമയിലുണ്ട്. ബിസി നൗഫല്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.
‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ്- വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായും ഇരുവരും അഭിനയിക്കുന്നുണ്ട്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. ധർമജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.