മലയാളത്തിന്‍റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍റെ ആറാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ അമാലിനോടൊപ്പം ഇപ്പോള്‍ വെക്കേഷന്  ആഘോഷിക്കുകയാണ് ദുല്‍ഖര്‍ എന്നാണ് ഇന്ന് ഡി ക്യു തന്നെ പോസ്റ്റ്‌ ചെയ്ത ചിത്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക. ‘2011 മുതല്‍ എന്നെ സുന്ദരനാക്കിയതിന് നന്ദി’, എന്നാണ് ദുല്‍ഖര്‍ ഭാര്യ അമാലിനോട് വിവാഹവാര്‍ഷിക ദിനത്തില്‍ പറഞ്ഞിരിക്കുന്നത്. ഗൂഫി ഓണ്‍ വക്കെ, പാരന്റ്സ് ഓഫ് ക്യൂട്ടെസ്റ്, ബോട്ടില്‍സ് – ഡയപ്പേര്‍സ് – ഡ്രൂള്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകള്‍ ആണ് ഈയിടെ അച്ഛനും അമ്മയുമായ ദുല്‍ഖറും അമാലും ചിത്രത്തോടൊപ്പം കുറിച്ചത്. കഴിഞ്ഞ മെയ്‌ മാസമാണ് ഇവര്‍ക്ക് ഒരു പെണ്‍ കുഞ്ഞു ജനിച്ചത്‌. മറിയം അമീറ സല്‍മാന്‍ എന്നാണു കുഞ്ഞു സുന്ദരിയുടെ പേര്.

 

മകളുടെ വരവറിയിച്ചു കൊണ്ട് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ‘ഒരുപാട് കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്‍റെ ജീവിതം തന്നെ മാറിയിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്‍റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്‍റെ രാജകുമാരിയെ ലഭിച്ചു.’

ഡി ക്യൂ വിന്‍റെ ചിത്രത്തിന് താഴെ ആരാധകര്‍ അവരുടെ ആശംസകളും അറിയിച്ചിട്ടുണ്ട്. ‘ഇക്കാടെ സിനിമേലെ നായികമാർക്ക് പോലും ഇത്രയും ചേർച്ച തോന്നിയിട്ടില്ല, ഇങ്ങള് രണ്ടും പൊളിയല്ലേ’, ‘ Happy Wedding Anniversary !!!! മൊഞ്ചനും മൊഞ്ചത്തിക്കും….’, ‘ഇക്കാ നിങ്ങൾ ഒരു ജനതയുടെ ആവേശമാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook