അവൻ വളരെ ശാന്തനായ, മിടുക്കനായ വിദ്യാർത്ഥിയാണ്; ദുൽഖറിനെ കുറിച്ച് ബോളിവുഡ് പരിശീലകൻ

“അയാൾ വളർന്നു വന്ന ലോകം, വളർത്തിയെടുത്ത രീതി അതൊക്കെ കൊണ്ടാവാം,” ദുൽഖറിനെ കുറിച്ച് ബോളിവുഡിന്റെ സ്വന്തം ആക്ടിംഗ് കോച്ച് സൗരവ് സച്ദേവ് പറയുന്നു

വളരെ സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടും ലാളിത്യം കൊണ്ടുമൊക്കെ സഹനടന്മാർക്കും സിനിമാലോകത്തിനു തന്നെയും പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. തികഞ്ഞ അര്‍പ്പണബോധത്തോടും അഭിനിവേശത്തോടും തന്റെ കഴിവ് തെളിയിച്ചു മുന്നേറുന്ന ദുൽഖർ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, ദുൽഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിൻ ചെയ്തെടുത്തത് സൗരവ് ആയിരുന്നു.

“ദുൽഖർ വളരെ ശാന്തനായ ഒരു വിദ്യാർത്ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അവൻ കാര്യങ്ങൾ കണ്ട് മനസ്സിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും. ഒരുപക്ഷേ അവൻ വളർന്നു വന്ന ലോകം, അവനെ വളർത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര. ഒരിക്കലും നിഷ്‌ക്രിയനായി ഇരിക്കില്ല, സജീവമായി അഭിനയിക്കാൻ തയ്യാറായി ആൾ ഇരിപ്പുണ്ടാവും,” സൗരവ് പറഞ്ഞതിങ്ങനെ. ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗരവ്.

അഭിനയത്തിനു പിറകെ നിർമ്മാണത്തിലും സജീവമാണ് ദുൽഖർ ഇപ്പോൾ. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങൾ ദുൽഖർ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. ദുൽഖർ കേന്ദ്രകഥാപാത്രമായി എത്തുകയും നിർമ്മിക്കുകയും ചെയ്യുന്ന കുറുപ്പ്, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. തമിഴിൽ ‘ഹേ സിനാമിക’ എന്നൊരു ചിത്രവും ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്.

Read more: ഈ ഗ്ലാമറിനൊപ്പം പിടിച്ചു നിൽക്കുന്നതെങ്ങനെ?; വാപ്പച്ചിയ്ക്ക് ആശംസകളുമായി ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan was a quiet student acting coach saurabh sachdeva says

Next Story
അതിരുകള്‍ താണ്ടിയ ‘മനികെ മാഗെ ഹിതെ’ മാജിക്; വൈറൽ പാട്ട് പിറന്ന വഴിviral video, song, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com