ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന്റെ ക്ഷുഭിത യൗവ്വനമാണ് വിജയ് ദേവരകൊണ്ട, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയിലര്‍ ഇന്നെത്തി. മലയാളം യങ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് ആണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.
Read More: ‘കോളേജ് കാന്റീനാ ശിവനേ പ്രേമക്കിളികള്ക്ക് ഹെവന്‍’; ഡിയർ കോമ്രേഡിലെ പുതിയ ഗാനം
‘എന്റെ സഹോദരന് വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് മറുപടിയുമായി വിജയ് എത്തി. ‘കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്’ എന്ന് വിജയ് കുറിച്ചു. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് പറയുന്നു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.
Gives me great joy to launch the Malayalam trailer of my brother @TheDeverakonda #DearComrade ! Love the energy the cast, the performances and the making. Wishing the entire team the best of luck ! Lots of love Vijay ! https://t.co/PI5U9PIsHL
— dulquer salmaan (@dulQuer) July 12, 2019
Kunjikaaa – I you. You are bestest.
Comrade @dulQuer and I have another massive massive surprise for you soon 🙂 https://t.co/uJwx1fmAkN
— Vijay Deverakonda (@TheDeverakonda) July 12, 2019
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടാക്സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.
പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്മാന് നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന് ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ‘പീലി ചൂപ്പുലു’, ‘അര്ജുന് റെഡ്ഡി’, ‘മഹാനടി’, ‘ഗീതഗോവിന്ദം’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസു കവര്‍ന്ന നടനാണ് വിജയ് ദേവേരകൊണ്ട. കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ തന്റെ ആദ്യ വിജയ ചിത്രമായ ‘അര്ജുന് റെഡ്ഡി’യിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രം 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്. ഇതിന് പിന്നാലെയാണ് 28കാരനായ താരത്തിന് അവസരങ്ങള്‍ കൂടിയത്.