scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു

ബാനറിന്റെ പേരും ചിത്രത്തിന്റെ പേരും ഉടനെ പ്രഖ്യാപിക്കുമെന്നും ദുൽഖർ പറയുന്നു

Dulquer salmaan, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

യുവതാരം ദുൽഖർ സൽമാനും സിനിമാ നിർമ്മാതാവാകുന്നു. പുതുമുഖ സംവിധായകൻ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ നിർമ്മിക്കുന്നത്. ദുൽഖർ തന്നെയാണ് ഈ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനും നിർമ്മാണ കമ്പനിയ്ക്കുമൊന്നും ഇതുവരെ പേരിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തിന്റെ പേരും ഉടനെ പ്രഖ്യാപിക്കുമെന്നും ദുൽഖർ പറയുന്നു.

ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോളും പോസ്റ്റിനൊപ്പം ദുൽഖർ ഷെയർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 27 വരെയാണ് എൻട്രികൾ അയക്കേണ്ട അവസാനതിയ്യതി. സിനിമയുടെ ചിത്രീകരണം മെയ് മാസത്തിൽ തുടങ്ങുമെന്നാണ്​ റിപ്പോർട്ട്.

അതേസമയം, ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ ഏപ്രിൽ 25 ന് ശേഷം തിയേറ്ററുകളിലെത്തുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ‘സോളോ’ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

Read more: Oru Yamandan Premakadha: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ എത്തുമ്പോൾ

ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. മുണ്ടും കളർഫുൾ ഷർട്ടുമണിഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്. ‘ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റർടെയ്നർ ആണ്. ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റർടെയിനർ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറും ചിത്രത്തിലുണ്ട്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. കട്ടപ്പനയിലെ ‘ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് – വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan turns as producer