മലയാള സിനിമയിലെ ധാരാളം താരങ്ങളുടെ മക്കള്‍ ഇന്ന് സിനിമയിലുണ്ട്. കൂടുതല്‍ പേര്‍ വരാനൊരുങ്ങുന്നു. താരപുത്രന്മാർ നേരിടുന്നൊരു പ്രശ്നമുണ്ടെന്ന് ദുൽഖർ സൽമാൻ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താരപുത്രന്‍ എന്ന രീതിയില്‍ സിനിമയിലേക്ക് വന്നത് ഗുണം ചെയ്‌തോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെല്ലാം താന്‍ കൂടുതല്‍ കേട്ട ചോദ്യം സത്യന്‍ അന്തിക്കാടിനേയും അനൂപ് സത്യനേയും താരതമ്യം ചെയ്തുളളതാണ്. ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നിരവധി മികച്ച സിനിമകള്‍ ചെയ്ത സത്യന്‍ അന്തിക്കാടിനേയും ആദ്യ സിനിമ ചെയ്ത അനൂപ് സത്യനേയും താരതമ്യപ്പെടുത്തുമെന്നത് എങ്ങനെയെന്ന് ദുല്‍ഖര്‍ ചോദിച്ചു.

Read Also: ഈയാഴ്ചയിലെ റിലീസുകളുടെ റിവ്യൂ ഒറ്റനോട്ടത്തില്‍

എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതുകൊണ്ട് തനിക്ക് ഇതുവരെ ആ താരതമ്യം നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

താര മക്കള്‍ സമൂഹത്തില്‍ പരിചിതരായത് സിനിമയിലേക്ക് വരുമ്പോള്‍ ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പുതുമുഖങ്ങളേക്കാള്‍ വേഗത്തില്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് എത്താന്‍ കഴിയും എന്നതാണ് താര പുത്രന്‍ എന്നതിന്റെ നല്ല വശം. കാരണം സിനിമയില്‍ വരുന്നതിന് മുന്നേ തന്നെ സ്റ്റാര്‍ കിഡ്‌സ് എന്ന നിലയില്‍ മുഖവും പേരുമെല്ലാം പലരുടേയും മനസ്സില്‍ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ പരിചയം എല്ലാ താരമക്കള്‍ക്കും സിനിമയിലേക്ക് വരാന്‍ ഗുണം ചെയ്യും. താര പുത്രന്‍ എന്ന രീതിയില്‍ സിനിമയിലേക്ക് വരുന്നതിനെ മലയാള സിനിമയില്‍ ആരും നെഗറ്റീവായി കാണുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അത് മലയാളിയുടെ ഗുണമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആ ചിരിക്കുന്ന മുഖത്തിന് പിന്നിലെ കഷ്ടപ്പാടുകൾ ആരുമറിഞ്ഞിട്ടില്ല; അമ്മയ്ക്ക് ചാക്കോച്ചന്റെ ജന്മദിനാശംസകൾ

‘വരനെ ആവശ്യമുണ്ട്’ സിനിമയില്‍ താന്‍ ചാന്‍സ് ചോദിച്ച് വാങ്ങിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സംവിധായകനായ അനൂപ് ആദ്യം സമ്മതിച്ചില്ലെങ്കിലും പലതവണ ചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Varane Avashyamund , Varane Avashyamund song, Varane Avashyamund trailer, Dulquer Salmaan, ദുൽഖർ സൽമാൻ, kalyani priyadarshan, കല്യാണി പ്രിയദർശൻ, Shobhana, ശോഭന, anoop sathyan, anoop sathyan film, shobana suresh gopi, dulquer salmaan song,iemalayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

മലയാള സിനിമയിലെ ഇപ്പോഴത്തെ മാറ്റം ഒരു തലമുറയ്ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ദുല്‍ഖര്‍ നിരീക്ഷിക്കുന്നു. പഴയ തലമുറയും പുതിയ തലമുറയും ഒരുമിച്ച് നിന്നത് കൊണ്ടാണ് മലയാള സിനിമയില്‍ വലിയ മാറ്റം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook