ദുൽഖർ സൽമാന്റെ പുതിയ സിനിമയായ ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. നാലു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി ബോക്സ് ഓഫീസ് കളക്ഷനിലും ‘കുറുപ്പ്’ മുന്നേറുകയാണ്. കുറുപ്പിന്റെ വിജയാഘോഷം മകൾ മറിയത്തിനും അണിയറപ്രവർത്തകർക്കുമൊപ്പം ആഘോഷിക്കുന്ന ദുൽഖറിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മകൾ മറിയം ജീവിതത്തിലേക്ക് വന്നതിനു ശേഷമുള്ള മാറ്റത്തെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഹൈന്ഡ്വുഡ്സിനു നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ദുൽഖർ മനസ്സു തുറന്നത്.
”എന്തു ടെൻഷൻ ഉണ്ടെങ്കിലും മറിയത്തോടൊപ്പം കുറച്ചു സമയം ചെലവഴിച്ചാൽ മാറും. ഞങ്ങളുടെയെല്ലാം സ്ട്രെസ് മാറ്റുന്ന ഒരാളാണ്,” വാപ്പച്ചിയും മറിയവും ഒന്നിച്ചുള്ള നിമിഷങ്ങൾ പകർത്താൻ തനിക്കിഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ഫൊട്ടോ എടുത്തത് എങ്ങനെയാണെന്നതിനെക്കുറിച്ചും ദുൽഖർ പറഞ്ഞു. ”അവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വാപ്പച്ചി എന്തോ അവളോട് പറയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അവളുടെ മുടി കെട്ടിത്തുടങ്ങിയത്. അത് കണ്ടപ്പോൾ തന്നെ ഫൊട്ടോ എടുത്തു.”
വാപ്പച്ചി വീട്ടിൽ ഭയങ്കര കൂളാണെന്നും ദുൽഖർ പറഞ്ഞു. പക്ഷേ അദ്ദേഹത്തെ പേടിയുണ്ട്, അതൊരു ബഹുമാനത്തോടെയുള്ള പേടിയാണ്. വഴക്ക് കേൾക്കുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. പ്രമോഷനൊക്കെ പോയി വരാന്‍ ലേറ്റായാല്‍ വഴക്ക് പറയാറുണ്ട്. ആ വഴക്ക് കേൾക്കാൻ തനിക്ക് ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു.
അഭിമുഖത്തിൽ നസ്രിയയെക്കുറിച്ചും ദുൽഖർ സംസാരിച്ചു. ”സലാല മൊബൈൽസ് സിനിമയുടെ ഫൊട്ടോഷൂട്ടിന്റെ സമയത്താണ് നസ്രിയയെ ആദ്യമായി കാണുന്നത്. നസ്രിയ വന്നപ്പോൾ മൊത്തത്തിൽ എനർജിയായിരുന്നു. എപ്പോഴും ഒച്ചയും ബഹളവും വച്ചു നടക്കുന്നൊരാൾ. അതാണ് അവളുടെ സ്വഭാവം, അത് ഫേക്കല്ല. ദേഷ്യമാണെങ്കിൽ ദേഷ്യപ്പെടും, പിണക്കമാണെങ്കിൽ അത് കാണിക്കും. ഒന്നും ഒളിച്ചുവയ്ക്കാൻ അറിയില്ല. അത്രയും ട്രാൻസ്പരന്റാണ്.
Read More: ”എന്തഴകാണ് കുഞ്ഞി നിന്നെക്കാണാൻ; നസ്രിയയോട് ദുൽഖർ