Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

അവനൊരു ചാൻസ് കൊടുത്തതിനു നന്ദി കുഞ്ചൂ; സണ്ണി വെയ്നിന്റെ ഭാര്യയോട് ദുൽഖർ

സണ്ണിയെ പിടിച്ച് കെട്ടിക്കണമെന്ന് കുറേ നാളായി ആലോചിക്കുകയായിരുന്നു. ഏറ്റവും നല്ല സുന്ദരിയായ ഭാര്യയെത്തന്നെയാണ് അവന് കിട്ടിയത്

Sunny Wayne, Sunny Wayne Wedding reception, Sunny Wayne wedding reception photos, Dulquer Salmaan, , Sunny Wayne wedding reception videos, സണ്ണി വെയ്ൻ വിവാഹിതനായി, സണ്ണി വെയ്ൻ കല്യാണ ഫോട്ടോ, Indian Express Malayalam, ദുൽഖർ സൽമാൻ

ഒരേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്മാരാണ് ദുൽഖർ സൽമാനും സണ്ണി വെയ്നും. ‘സെക്കന്റ് ഷോ’ എന്ന ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്ന താരങ്ങളാണ് ഇരുവരും. കഴിഞ്ഞ ദിവസം സണ്ണി വെയ്നിന്റെ വിവാഹത്തിനെത്തിയ ദുൽഖർ സൽമാനിന്റെ രസകരമായ സംസാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഇന്നലെ കൊച്ചിയിലാണ് വിവാഹസൽക്കാരം നടന്നത്.

“സണ്ണിയെ പിടിച്ച് കെട്ടിക്കണമെന്ന് കുറേ നാളായി ആലോചിക്കുകയായിരുന്നു. ഏറ്റവും നല്ല സുന്ദരിയായ ഭാര്യയെത്തന്നെയാണ് അവന് കിട്ടിയത്. അവന്റെ വലിയ ലോട്ടറിയാണ്. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്‌സ് കുഞ്ചു, ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടത് കണ്ടോ, നല്ല കുട്ടി,” വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള ദുൽഖറിന്റെ വാക്കുകളെ ചിരിയോടെയാണ് സദസ്സ് എതിരേറ്റത്. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്.

ഗ്രിഗറി ജേക്കബ്, നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, അജു വര്‍ഗീസ്, അപ്പാനി ശരത്ത്, ജയസൂര്യ തുടങ്ങി സിനിമാരംഗത്തു നിന്നു നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Read more: സണ്ണി വെയ്ൻ വിവാഹിതനായി

ഏപ്രിൽ 10ന് ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു സണ്ണി വെയ്നിന്റെയും നർത്തകിയായ രഞ്ജിനിയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സണ്ണിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ രഞ്ജിനി ‘ക്ഷേത്ര’ എന്ന ഡാൻസ് സ്കൂൾ നടത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗാമിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan sunny wayne wedding reception photos videos

Next Story
മക്കള്‍ സെല്‍വന്‍ മലയാള മണ്ണില്‍; മാര്‍ക്കോണി മത്തായിയില്‍ ജയറാമിനൊപ്പംVijay Sethupathi, Jayaram Sethupathi, Marcony Mathai, Vijay Sethupathi Malayalam, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com