യുവതാരങ്ങൾക്കിടയിലെ സൂപ്പർ കൂൾ താരമാണ് കുഞ്ഞിക്ക എന്നു വിളിപ്പേരുള്ള ദുൽഖർ സൽമാൻ. ഒരു കിടിലൻ സുഹൃത്ത് എന്നാണ് സഹതാരങ്ങളിൽ പലരും ദുൽഖറിനെ വിശേഷിപ്പിക്കാറുള്ളത്. സണ്ണി വെയ്ൻ മുതൽ തെലുങ്കകത്തിന്റെ സ്വന്തം വിജയ് ദേവരകൊണ്ട വരെ സ്നേഹത്തോടെ സഹോദരതുല്യനായി കാണുന്ന വ്യക്തിത്വമാണ് ദുൽഖറിന്റേത്. ഇപ്പോഴിതാ, തന്റെ പ്രിയ സുഹൃത്ത് സണ്ണി വെയ്ന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്

“പ്രിയപ്പെട്ട സണ്ണിച്ചാ… ഇതൊരു മഹത്തായ വർഷമാണ്, വിവാഹിതനായി. മികച്ച സിനിമകളുടെ ഒരു നിര മുന്നിൽ. എപ്പോഴും ഞാൻ നിങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളുടെ ഹൃദയം തുറന്നുള്ള രസകരമായ ആ വലിയ ചിരി, ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരി മാത്രമേ ഓർമ വരൂ. എപ്പോഴും അങ്ങനെ തന്നെയായിരിക്കൂ, ഒരിക്കലും മാറരുത്. ഞങ്ങൾ നിങ്ങളെയും കുഞ്ഞുവിനെയും സ്നേഹിക്കുന്നു, ഏറ്റവും സന്തോഷം നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു,” ഫെയ്സ്ബുക്കിൽ ദുൽഖർ കുറിച്ചു.

ഒരേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടന്മാരാണ് ദുൽഖർ സൽമാനും സണ്ണി വെയ്നും. ‘സെക്കന്റ് ഷോ’ എന്ന ആദ്യചിത്രം മുതലുള്ള ആ സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമകളുടെ തിരിക്കിനിടയിലും പരസ്പരമുള്ള സൗഹൃദം പങ്കിടാൻ സമയം കണ്ടെത്താറുള്ള സുഹൃത്തുക്കളാണ് ഇരുവരും. സണ്ണി വെയ്നിന്റെ വിവാഹസൽകാരത്തിനും ദുൽഖർ കുടുംബസമേതം എത്തിയിരുന്നു.

“സണ്ണിയെ പിടിച്ച് കെട്ടിക്കണമെന്ന് കുറേ നാളായി ആലോചിക്കുകയായിരുന്നു. ഏറ്റവും നല്ല സുന്ദരിയായ ഭാര്യയെത്തന്നെയാണ് അവന് കിട്ടിയത്. അവന്റെ വലിയ ലോട്ടറിയാണ്. അവനൊരു ചാന്‍സ് കൊടുത്തതിന് താങ്ക്‌സ് കുഞ്ചു, ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടത് കണ്ടോ, നല്ല കുട്ടി,” വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ദുൽഖർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Sunny Wayne, Sunny Wayne Wedding reception, Sunny Wayne wedding reception photos, Dulquer Salmaan, , Sunny Wayne wedding reception videos, സണ്ണി വെയ്ൻ വിവാഹിതനായി, സണ്ണി വെയ്ൻ കല്യാണ ഫോട്ടോ, Indian Express Malayalam, ദുൽഖർ സൽമാൻ

ഏപ്രിൽ 10ന് ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു സണ്ണി വെയ്നിന്റെയും നർത്തകിയായ രഞ്ജിനിയുടെയും വിവാഹം. സണ്ണിയുടെ ബാല്യകാല സുഹൃത്ത് കൂടിയായ രഞ്ജിനി ‘ക്ഷേത്ര’ എന്ന ഡാൻസ് സ്കൂൾ നടത്തുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗാമിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി.

Read more: അവനൊരു ചാൻസ് കൊടുത്തതിനു നന്ദി കുഞ്ചൂ; സണ്ണി വെയ്നിന്റെ ഭാര്യയോട് ദുൽഖർ

ദുൽഖർ ആദ്യമായി നിർമ്മാതാവുന്ന നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് കൂട്ടുകാരന് ആശംസകളുമായി സണ്ണി വെയ്നും എത്തിയിരുന്നു. ഗ്രിഗറി നായകനാവുന്ന ചിത്രത്തിൽ നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് നായികമാർ.

Dulquer salmaan, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook