കിങ്ങ് ഓഫ് കൊത്ത എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ ദുൽഖർ സൽമാൻ. രാത്രി കാലങ്ങളിലുള്ള ചിത്രീകരണം അധികമുള്ള ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ദുൽഖർ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിൽ നിന്ന് ബ്രേക്കെടുത്ത് ഷൂട്ടിങ്ങിനിറങ്ങിയിരിക്കുകയാണ് ദുൽഖർ. സ്റ്റൈലിഷ് ലുക്കിൽ തോക്കുമെടുത്ത് ഷൂട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പുതുകോട്ടയിലെ സ്പേർട്സ് ക്ലബിലാണ് ദുൽഖർ ഷൂട്ടിങ്ങിനിറങ്ങിയിരിക്കുന്നത്. തങ്ങളെ ക്ഷണിച്ചവരോട് നന്ദി അറിയിക്കുന്നുമുണ്ട് ദുൽഖർ. വീഡിയോയ്ക്ക് താഴെ കിങ്ങ് ഓഫ് കൊത്തയെക്കുറിച്ചുള്ള കമന്റുകളാണ് നിറയുന്നത്.
എന്തിനോ വേണ്ടിയുള്ള പുറപ്പാടാണെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ദുൽഖറിന്റെ സ്റ്റൈലിഷ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസിനെത്തും. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.