/indian-express-malayalam/media/media_files/uploads/2019/09/zoya-factor.jpg)
Dulquer Salmaan Sonam Kapoor Zoya Factor Review: കുഞ്ഞിക്ക ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടർ തിയേറ്ററുകളിലെത്തി. സോയ ഫാക്ടർ എന്നതിനെക്കാൾ ഡിക്യൂ ഫാക്ടർ എന്ന് വിളിക്കുന്നതാണ് ഉചിതം എന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസ് സിനിമാ റിവ്യൂവിൽ ശുഭ്രാ ഗുപ്ത പറയുന്നത്. അക്ഷരാർത്ഥത്തിൽ ദുൽഖർ സൽമാൻ തിളങ്ങിയ ചിത്രമാണ് സോയ ഫാക്ടർ എന്നും ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് ദുൽഖർ അവതരിപ്പിക്കുന്ന നിഖിൽ എന്ന കഥാപാത്രമാണെന്നും ശുഭ്ര ഗുപ്ത പറയുന്നു. സോനം കപൂർ ആണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read in English: The Zoya Factor review: Dulquer Salmaan hits it out of the park
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ ‘ദ സോയ ഫാക്ടറി’ൽ അഭിനയിക്കുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്ടർ’. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.
അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.
ഈ ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തിൽനിന്നു വലിയൊരു ബ്രേക്ക് എടുത്ത് ദുൽഖർ മാറിനിന്നത്. ഏതാണ്ട് ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലെത്തിയത്, ‘ഒരു യമണ്ടൻ പ്രേമകഥ’യിലായിരുന്നു. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദുൽഖർ അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ബിസി നൗഫല്‍ ആയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.