സോനം കപൂറിന്‍റെ നായകനായി ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനമായിരിക്കും പുറത്തിറങ്ങുക

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ. അനൂജ ചൗഹാന്റെ ‘സോയ ഫാക്ടർ’ എന്ന സിനിമയിലൂടെയാണ് ദുൽഖർ വീണ്ടും ബോളിവുഡിലെത്തുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനമായിരിക്കും പുറത്തിറങ്ങുക. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘സോയ ഫാക്ടർ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുളളതാണ് സിനിമ.

”ദുൽഖറിനെയാണ് ചിത്രത്തിലെ നായകനായി പരിഗണിച്ചിരിക്കുന്നത്. എന്നാൽ ഔദ്യോഗിക അറിയിപ്പ് വരുന്ന ആഴ്ചയ്ക്കുളളിൽ ഉണ്ടാവും. പത്മാവത് സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ അവസാനിക്കട്ടെ. അതിനുശേഷം സോയ ഫാക്ടർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും” അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

രജപുത്ര പെൺകുട്ടിയായ സോയ സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സോയ ഫാക്ടർ പുസ്തകത്തിലുളളത്. പുസ്തകം സിനിമയാക്കിയാൽ അതിൽ താൻ അഭിനയിക്കുമെന്ന് സോനം നേരത്തെ പറഞ്ഞിരുന്നു.

ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമാണ് സോയ ഫാക്ടർ. ദുൽഖറിന്റെ ആദ്യ ചിത്രമായ കർവാന്റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. ഇർഫാൻ ഖാൻ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ഈ വർഷം അവസാനം കർവാൻ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan sonam kapoor in film adaptation of zoya factor

Next Story
സ്വർണനിറമുളള സാരിയിൽ അതിസുന്ദരിയായി ഭാവന; വിവാഹ ചിത്രങ്ങൾ, വിഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com