താരനിബിഡമായിരുന്നു വനിത ചലച്ചിത്ര അവാർഡ് നിശ. അഞ്ചുമണിക്കൂറോളം നീണ്ട കലാപ്രകടനങ്ങൾക്കാണ് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയായത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി കോളിവുഡ്, ബോളിവുഡ് താരങ്ങൾ വേദിയിലെത്തി. ശ്രുതി ഹാസ്സൻ, ഇല്യാന ഡിക്രൂസ്, ഇഷ തൽവാർ, ദീപ്തി സതി, റായ് ലക്ഷ്മി, രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവർ അരങ്ങിൽ നൃത്തവിസ്മയങ്ങൾ തീർത്തു.

ദുൽഖർ സൽമാനും ശ്രുതി ഹാസ്സനും ഒരുമിച്ച് നൃത്തച്ചുവടുകൾ വച്ചത് കാണികൾക്ക് മറക്കാനാവാത്ത അനുഭവം കൂടിയായി. ശ്രുതി അഭിനയിച്ച വേതാളം സിനിമയിലെ ആടുമാ ഡോലുമാ എന്ന ഗാനത്തിനാണ് ഇരുവരും നൃത്തംവച്ചത്.

ജനകീയ താരത്തിനുളള പുരസ്കാരം ദുൽഖർ നടി ശ്രുതി ഹാസ്സനിൽനിന്നാണ് സ്വീകരിച്ചത്. ഇതിനുശേഷമാണ് അവതാരകൻ രാജേഷ് നൃത്തച്ചുവടുകൾ വയ്ക്കാൻ ഇരുവരോടും ആവശ്യപ്പെട്ടത്. ഇരുവരും വേദിയിൽ തകർത്താടുകയും ചെയ്തു. അവസാനം ദുൽഖറിന്റെ ഡാൻസിനു മുന്നിൽ സുല്ലിട്ട ശ്രുതി ഡാൻസ് മതിയാക്കാൻ ആവശ്യപ്പെട്ട് തൊഴുകയും ചെയ്തു.


(വീഡിയോ കടപ്പാട്: വനിത)

മികച്ച നടനുളള പുരസ്കാരം ഫഹദ് ഫാസിലിന് (തൊണ്ടിമുതലും ദൃക്സാക്ഷിയും) ആയിരുന്നു. മികച്ച നടിക്കുളള പുരസ്കാരം മഞ്ജു വാര്യർക്കും (ഉദാഹരണം സുജാത), പാർവ്വതി (ടേക്ക് ഓഫ്) എന്നിവർക്കായിരുന്നു. മികച്ച ചിത്രമായി ടേക്ക് ഓഫിനെയും മികച്ച സംവിധായകനായി ദിലീഷ് പോത്തനെയും (തൊണ്ടിമുലും ദൃക്സാക്ഷിയും) തിരഞ്ഞെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook