സോഷ്യൽ മീഡിയയിലെ കുട്ടിത്താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ദുൽഖർ തന്റെ ആരാധകർക്കായി ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾ ചിത്രം വരയ്ക്കുന്ന ഒരു ചിത്രമാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ ഷെയർ ചെയ്തിരിക്കുന്നത്.

ആർട്ടിസ്റ്റ് മറിയം എന്നാണ് കുഞ്ഞുമറിയത്തെ ദുൽഖർ വിശേഷിപ്പിക്കുന്നത്. “ആ കാലുകൾക്ക് കുഴപ്പമൊന്നുമില്ല, കുട്ടി ആർട്ടിസ്റ്റ് സ്വയം ടാറ്റൂ ചെയ്തതാണ്,” എന്നു ദുൽഖർ കുറിക്കുന്നു.

മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും എട്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. അമാലിനോടുള്ള തന്റെ സ്നേഹവും നന്ദിയുമൊക്കെ അറിയിച്ചുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

തങ്ങളുടെ കുഞ്ഞ് മകൾ മറിയത്തിന്റെ മമ്മയായതിനും, സഹോദരിയുടെ മക്കൾക്ക് അമ്മായിയായതിനും എല്ലാർക്കും പ്രിയപ്പെട്ട അമ്മു ആയതിനും അമാലിനോട് നന്ദി പറയുകയാണ് ദുൽഖർ. ഒരിക്കലും അവസാനിക്കാത്ത സ്നേഹം അമാലിന് ഉറപ്പ് നൽകുന്നുമുണ്ട് ഡിക്യു. ഏറ്റവും മികച്ച മനുഷ്യനാകാൻ അമാൽ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ദുൽഖർ പറയുന്നു.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

2017

Read more: മതേതരത്വം, ജനാധിപത്യം, സമത്വം…. അതിരുകളില്ലാതെ നാം ഇന്ത്യക്കാർ: ദുൽഖർ സൽമാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook