scorecardresearch

നോട്ടം ക്യാമറയിലേക്ക്, കള്ളച്ചിരി വേണ്ട; മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കിട്ട് ദുൽഖർ

എന്റെ മുട്ടിടിക്കുന്നു, കാരണം ക്യാമറയ്ക്ക് പിന്നിൽ അദ്ദേഹമാണ്

എന്റെ മുട്ടിടിക്കുന്നു, കാരണം ക്യാമറയ്ക്ക് പിന്നിൽ അദ്ദേഹമാണ്

author-image
Entertainment Desk
New Update
dulquer salmaan, mammootty, ie malayalam

മികച്ച നടൻ മാത്രമല്ല, നല്ലൊരു ഫൊട്ടോഗ്രാഫർ കൂടിയാണ് മമ്മൂട്ടി. താൻ പകർത്തിയ ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ് സെറ്റിലെ ഇടവേളകൾക്കിടയിൽ മമ്മൂട്ടി പകർത്തിയ തങ്ങളുടെ ചിത്രങ്ങൾ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അച്ഛൻ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

Advertisment

''സീനിയർ നിങ്ങളോട് പറയുകയാണ്, വെളിച്ചം നോക്കുക, നോട്ടം ക്യാമറയിലേക്ക്, കള്ളച്ചിരി വേണ്ട… നിങ്ങളുടെ മുട്ടിടിക്കുന്നു, കാരണം ക്യാമറയ്ക്ക് പിന്നിൽ അദ്ദേഹമാണ്,'' ചിത്രങ്ങൾ പങ്കിട്ട് ദുൽഖർ കുറിച്ചതിങ്ങനെ. ദീപ്തി സതി, അനുപമ പരമേശ്വരൻ, അപർണ ഗോപിനാഥ് അടക്കമുള്ള താരങ്ങൾ ദുൽഖറിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അരവിന്ദ് കരുണാകരന്‍ പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ ചിത്രത്തിൽ. ബോബി- സഞ്ജയ് ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 'സീതാ രാമം' എന്ന തെലുങ്ക് സിനിമയാണ് ഇനി ദുൽഖറിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഒരു പട്ടാളക്കാരനായാണ് ദുൽ‌ഖർ വേഷമിടുന്നത്. രശ്മി മന്ദന്ന, മൃണാൾ താക്കൂർ എന്നിവരാണ് നായികമാർ.

Advertisment

Read More: വാപ്പിച്ചിയോടൊപ്പമുള്ള സിനിമ; ദുൽഖർ പറയുന്നു

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: