ആരാധകരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് ദുൽഖർ നായകനായ ‘കുറുപ്പ്’ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലോകമെമ്പാടുമുള്ള 1500ൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ദുബായിയിൽ വെച്ചാണ് നടന്നത്. അതിന്റെ ഹൈലൈറ്റ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ദുബായിയിൽ എത്തിയ ആരാധകർക്ക് നന്ദി പറഞ്ഞ് ദുൽഖർ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള കോട്ട് ധരിച്ചു സ്റ്റൈലായാണ് ദുൽഖറിനെ വീഡിയോയിൽ കാണാനാവുക. ചിത്രത്തിലെ നായികാ ശോഭിത ധുലിപാലയും ദുൽഖറിന്റെ ഭാര്യ അമാലിനേയും വീഡിയോയിൽ കാണാം.
Also Read: Kurup Malayalam Movie Review & Rating: കൈയ്യടക്കത്തോടെ ദുൽഖർ, കത്തിക്കയറി ഇന്ദ്രനും ഷൈനും; ‘കുറുപ്പ്’ റിവ്യൂ
കഴിഞ്ഞ ദിവസം പ്രമോഷനും പ്രീമിയറുമൊക്കെ കഴിഞ്ഞു ദുൽഖർ കുടുംബവുമൊത്ത് ദുബായിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും വിമാനത്താവളത്തിൽ നിന്നും ഇറങ്ങി വരുന്ന ചിത്രങ്ങളാണ് വൈറലായത്.
കുറുപ്പി’ന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ അതിനു സാക്ഷിയാവാനും ദുൽഖറിനൊപ്പം കുഞ്ഞു മറിയവും അമാലും ഉണ്ടായിരുന്നു.
ഒരു മിനിറ്റ് നാലു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖറിനൊപ്പം സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും മനോഹര ദൃശ്യം കാണാൻ എത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കുറുപ്പ് ജിസിസി രാജ്യങ്ങളിൽ പ്രദർശനം തുടങ്ങിയെങ്കിലും വെള്ളിയാഴ്ചയാണ് ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് ഇന്നലെ ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്.