/indian-express-malayalam/media/media_files/uploads/2023/09/Dulquer-Salmaan-Mammootty.jpg)
"ഒരു ദിവസം ഞാൻ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പാ!"
താരജാഡകളില്ലാതെ ഹൃദയം കൊണ്ട് സംസാരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ കുറിപ്പുകളിലുമെല്ലാം തന്റെ പ്രിയപ്പെട്ട മനുഷ്യരെ കുറിച്ച്, തന്റെ ജീവിതത്തെ അവരെങ്ങനെയാണ് സ്പർശിച്ചതെന്ന് മറകളില്ലാതെ ദുൽഖർ തുറന്നു പറയാറുണ്ട്. വാക്കുകളിലെ ആ സത്യസന്ധത തന്നെയാവാം പലപ്പോഴും ദുൽഖറിന്റെ കുറിപ്പുകളെ ഹൃദയസ്പർശിയായ അനുഭവമാക്കുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും വലിയ ഫാൻ ബോയ് ആരെന്ന ചോദ്യത്തിന് ചിലപ്പോൾ ദുൽഖർ സൽമാൻ എന്നു തന്നെയാവും ഉത്തരം. പിതാവിനെ അത്രയേറെ ആരാധിക്കുന്ന മകനാണ് ദുൽഖർ. മമ്മൂട്ടിയുടെ ജന്മദിനത്തിൽ ദുൽഖർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പിലും നിറയുന്നത് പ്രിയപ്പെട്ട വാപ്പച്ചിയോടുള്ള ആരാധനയും സ്നേഹവുമാണ്.
/indian-express-malayalam/media/media_files/uploads/2023/09/Mammootty-Dulquer-Salmaan.jpg)
"കുട്ടിയായിരുന്നപ്പോൾ, വളരുമ്പോൾ നിങ്ങളെ പോലെയുള്ള ഒരു പുരുഷനാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളെ പോലെയൊരു നടൻ ആവണമെന്ന് ആഗ്രഹിച്ചു. ഞാൻ ഒരു പിതാവായപ്പോഴും നിങ്ങളെ പോലെ ആവാനാണ് ആഗ്രഹിച്ചത്. ഒരു ദിവസം ഞാൻ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പാ!
ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് മാത്രം കഴിയുന്ന രീതിയിൽ ലോകത്തെ വിസ്മയിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും തുടരുക," ദുൽഖർ കുറിക്കുന്നു.
പ്രിയപ്പെട്ട ദിവസം, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ, വൺമാൻ, ഫാൻ ബോയ് ഫസ്റ്റ്, മൈ ഡാഡി സ്ട്രോങ്ങസ്റ്റ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.