മലയാള സിനിമയുടെ മെഗാസ്റ്റാറായി, പ്രിയതാരമായി അഞ്ചു പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ് കേരളക്കര. ഇപ്പോഴിതാ, മമ്മൂട്ടിയ്ക്ക് ആശംസകൾ അർപ്പിച്ച് മകൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
പ്രായം തട്ടാത്ത മമ്മൂട്ടിയെന്ന നടന്റെ ഊർജ്ജസ്വലതയെ പ്രശംസിക്കുകയാണ് ദുൽഖർ. എങ്ങനെയാണ് എപ്പോഴും ഇങ്ങനെയിരിക്കുന്നെതെന്നാണ് ദുൽഖറിന്റെ ചോദ്യം.
“ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു! നിങ്ങളുടെ കുടുംബമാകാൻ കഴിഞ്ഞ ഞങ്ങൾ ഏറ്റവും ഭാഗ്യമുള്ളവരാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോൾ ഞങ്ങൾ അതെപ്പോഴും ഓർക്കുന്നു. നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു, ഒപ്പം എല്ലായ്പ്പോഴും പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കട്ടെ,” ദുൽഖർ കുറിക്കുന്നു.
‘കാത്തിരുന്ന ആശംസ എത്തിയല്ലോ,’ എന്നാണ് ആരാധകർ ദുൽഖറിന്റെ കുറിപ്പിന് കമന്റ് നൽകിയിരിക്കുന്നത്.
Read more:
- എന്നേക്കാൾ പ്രായമുണ്ട് എന്ന് വിശ്വസിക്കാനാവുന്നില്ല; മമ്മൂട്ടിക്ക് കമലിന്റെ പിറന്നാൾ ആശംസ
- മമ്മൂക്കയുടെ പ്രായം പറഞ്ഞ് അവർ തമ്മിൽ തെറ്റി; രസകരമായ അനുഭവം പങ്കുവച്ച് സലാം ബാപ്പു
- മമ്മൂക്കയ്ക്കായി സ്പെഷൽ കേക്ക് ഒരുക്കി പ്രിയ, മധുര പതിനേഴുകാരന് ആശംസകൾ നേർന്ന് ചാക്കോച്ചൻ
- സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ട്!
- മമ്മൂട്ടിയ്ക്ക് മകളുടെ പിറന്നാൾ സമ്മാനം
- Happy Birthday Mammootty: മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കി സിനിമാലോകം
- ഒരു ക്ലാപ്പടിക്കുന്ന വേഗത്തിൽ ഭാവങ്ങൾ മാറുന്ന നടൻ; ‘സുകൃതം’ ദിനങ്ങളോർത്ത് ഗൗതമി
- ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; മമ്മൂട്ടിയെ കുറിച്ച് വിദേശികൾ പറയുന്നു