scorecardresearch

മലയാളം മുതൽ തെലുങ്ക് വരെ, ഇവിടെ ഏതും പോവും; നാലു ഭാഷകളിൽ കൂളായി ഡബ്ബ് ചെയ്ത് ദുൽഖർ, വീഡിയോ

ദുൽഖറിന്റെ ആദ്യ വെബ് സീരീസായ 'ഗൺസ് ആൻഡ് ഗുലാബ്സ്' ഓഗസ്റ്റ് 18 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യും

ദുൽഖറിന്റെ ആദ്യ വെബ് സീരീസായ 'ഗൺസ് ആൻഡ് ഗുലാബ്സ്' ഓഗസ്റ്റ് 18 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salman | Dulquer Salman videos| Guns & Gulaabs

Dulquer Salmaan

മലയാള സിനിമയിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണം ഇന്ന് ഏറ്റവുമധികം ഇണങ്ങുന്ന താരങ്ങളിൽ ഒരാൾ ദുൽഖർ സൽമാൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി നാലു ഇൻഡസ്ട്രികളിലും ദുൽഖർ സൽമാൻ എന്ന പേര് സുപരിചിതമാണ്, നടൻ എന്ന രീതിയിൽ തന്നെ അടയാളപ്പെടുത്തുന്ന പ്രകടനങ്ങൾ നാലു ഭാഷകളിലും ദുൽഖർ കാഴ്ച വച്ചു കഴിഞ്ഞു.

Advertisment

ഡിക്യു എന്ന പേര് മലയാളസിനിമയുടെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളരുന്നു എന്നതു മാത്രമല്ല മലയാളികൾക്ക് അഭിമാനകരമാവുന്ന കാര്യം. ഈ നാലു ഭാഷകളിലും മനോഹരമായി ഡബ്ബ് ചെയ്യുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ദുൽഖർ.

'ഗൺസ് ആൻഡ് ഗുലാബ്സ്' എന്ന വെബ് സീരിസിന്റെ റിലീസിനൊരുങ്ങുകയാണ് ദുൽഖർ ഇപ്പോൾ. ഓഗസ്റ്റ് 18 മുതൽ നെറ്റ്ഫ്ളിക്സിൽ ഈ സീരിസ് സ്ട്രീം ചെയ്യും. ഗൺസ് ആൻഡ് ഗുലാബ്സിനു വേണ്ടി നാലു ഭാഷകളിൽ ഡബ്ബ് ചെയ്യുന്ന ദുൽഖറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നിരവധി പേരാണ് ഡിക്യുവിന്റെ ഈ ലാംഗ്വേജ് സ്കില്ലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. "അത്ഭുതപ്പെടാനില്ല, വാപ്പച്ചിയുടെ അല്ലേ മകൻ?" എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisment

നെറ്റ്ഫ്ളിക്സിനു വേണ്ടി 'ഗൺസ് & ഗുലാബ്സ്' എന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് രാജും ഡികെയും ചേർന്നാണ്. ദി ഫാമിലി മാൻ എന്ന ഹിറ്റ് സീരിസിനു ശേഷം രാജ്, ഡികെ ടീം സംവിധാനം ചെയ്യുന്ന ഈ സീരീസിനെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ദുൽഖറിന്റെ ആദ്യ വെബ് സീരീസ് കൂടിയാണ് 'ഗൺസ് & ഗുലാബ്സ്'. ദുൽഖറിനെ കൂടാതെ രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും ഈ സീരീസിൽ അഭിനയിക്കുന്നുണ്ട്.

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: