/indian-express-malayalam/media/media_files/uploads/2023/09/Dulquer-Amal.jpg)
അമാലിന് പിറന്നാളാശംസകൾ നേർന്ന് ദുൽഖർ സൽമാൻ
പ്രിയപ്പെട്ടവരുടെയെല്ലാം ജന്മദിനം ഓർത്തുവയ്ക്കുകയും ആഘോഷിക്കുകയും പ്രിയപ്പെട്ടവർക്കായി സ്നേഹം തുളുമ്പുന്ന ആശംസാകുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ദുൽഖർ സൽമാൻ. പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ വാക്കുകൾക്ക് ഒരിക്കലും പിശുക്കു കാണിക്കാറില്ല ദുൽഖർ. ദുൽഖറിന്റെ പ്രിയ പത്നി അമാൽ സൂഫിയയുടെ ജന്മദിനമാണ് ഇന്ന്. ഭാര്യയുടെ ജന്മദിനത്തിൽ ദുൽഖറിന്റെ ഹൃദയസ്പർശിയായ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
“ആം, മമ്മാ!" ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങൾ. നിങ്ങളെത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും ഞങ്ങൾക്കായി ഊർജം കണ്ടെത്തുന്നു.
ഒരു ഡസനോളം പിറന്നാളുകൾ നമ്മളൊന്നിച്ച് ആഘോഷിച്ചു. നിങ്ങൾ അനുദിനം വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നിങ്ങൾ ആരാണെന്നത് ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ അനായാസമായി നിരവധി വേഷങ്ങൾ ചെയ്യുന്നു. ശാന്തതയും ശക്തിയും വളർത്താനുള്ള നിങ്ങളുടെ സഹജമായ കഴിവാണ് നിരവധി ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം! ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു!," ദുൽഖർ കുറിക്കുന്നതിങ്ങനെ.
2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്. ദുൽഖർ പഠിച്ച അതേ സ്കൂളിൽ തന്നെയായിരുന്നു അമാലും പഠിച്ചിരുന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയറായിരുന്നു അമാൽ.
/indian-express-malayalam/media/media_files/uploads/2023/09/DQ-Family-1.jpg)
സ്കൂൾ സമയത്ത് ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും അമേരിക്കയിൽ നിന്നും പഠനം പൂർത്തിയാക്കി വന്നതിനു ശേഷമാണ് അപ്രതീക്ഷിതമായി അമാലിനെ വീണ്ടും കാണുന്നതും വിവാഹം കഴിച്ചാലോ എന്ന ചിന്ത തോന്നിയതെന്നും ദുൽഖർ ബോളിവുഡ് ബബ്ള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
/indian-express-malayalam/media/media_files/uploads/2023/09/DQ-Family-3.jpg)
"കുടുംബത്തില്‍ ഒരു പ്രായമാകുമ്പോള്‍ ആണ്‍കുട്ടികളൊക്കെ കുടുംബജീവിതം തുടങ്ങണമെന്ന് പറഞ്ഞു തുടങ്ങും. ഒന്നുകിൽ കുട്ടിയെ നമ്മള്‍ കണ്ടുപിടിക്കണം. അതല്ലെങ്കില്‍ അറേഞ്ച്ഡ് മാര്യേജ്. എനിക്ക് അറേഞ്ച്ഡ് മാര്യേജിനോട് താത്പര്യമില്ലായിരുന്നു. ഒരു പെണ്‍കുട്ടിയെ പോയി കണ്ട് ആദ്യകാഴ്ചയിൽ തന്നെ വേണമോ വേണ്ടയോ എന്നൊന്നും തീരുമാനിക്കാൻ എനിക്ക് കഴിയില്ല. അതിനാൽ എനിക്ക് വിവാഹാലോചന വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അതിനിടയിലാണ് അപ്രതീക്ഷിതമായി ചെന്നൈയിൽ വച്ച് അമാലിനെ വീണ്ടും കാണുന്നത്. ഞാന്‍ പോലും അറിയാതെ അമാലിനോട് ഒരടുപ്പം തോന്നി. അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത്."
/indian-express-malayalam/media/media_files/uploads/2023/09/DQ-Family-2.jpg)
"ഞാൻ പിന്നീട് ഫെയ്സ്ബുക്കിൽ അമാലിനു മെസ്സേജ് അയച്ചു. ഞാൻ പരിചയം പുതുക്കി സംസാരിച്ചു. കുറച്ചു ദിവസം സംസാരിച്ചപ്പോള്‍ നേരിൽ കാണാം എന്നു ഞങ്ങൾ തീരുമാനിച്ചു. ഇതെല്ലാം മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഞങ്ങൾ പറയുന്നുണ്ടായിരുന്നു. രണ്ട് സ്‌കൂള്‍ സുഹൃത്തുക്കള്‍ ഒരു കാപ്പി കുടിക്കാന്‍ ഒരുമിച്ച് പോകുന്നു എന്നേ കരുതിയുള്ളു. അതിനുശേഷം ഞങ്ങള്‍ പോണ്ടിച്ചേരിയിലേക്ക് ഒരുമിച്ച് ഒരു യാത്ര പോയി. പരസ്പരം കൂടുതല്‍ മനസിലാക്കി. ഇരുവീട്ടുകാരോടും കാര്യം അവതരിപ്പിച്ചു, അവര്‍ വിവാഹവുമായി മുന്നോട്ടുപോയി," അമാൽ ജീവിതപങ്കാളിയായി എത്തിയതിനെ കുറിച്ച് ദുൽഖർ പറഞ്ഞു. മറിയം അമീറാ സല്‍മാന്‍ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.